കൊച്ചി: എഡിജിപി പി. വിജയനെതിരെ ആരോപണവുമായി എം.ആര്‍. അജിത്കുമാര്‍. കരിപ്പൂർ സ്വർണക്കടത്തിൽ പി വിജയന് ബന്ധമുള്ളതായി മുൻ എസ്പി സുജിത് ദാസ് തന്നോട് പറഞ്ഞിരുന്നുവെന്നാണ് അജിത് കുമാറിന്റെ മൊഴി.
സുജിത് ദാസ് വിവരമറിയിച്ചതിന് ശേഷമാണ് സ്വർണക്കടത്തിനെതിരെ കർശന നടപടിക്ക് താൻ നിർദേശിച്ചതെന്നും അജിത് കുമാര്‍ പറഞ്ഞു. ഡിജിപിക്ക് നൽകിയ മൊഴിയിലാണ് വിജയനെതിരെ അജിത് ആരോപണമുന്നയിച്ചത്.
അജിത് കുമാറിന്റെ മൊഴി വാസ്തവ വിരുദ്ധമാണെന്ന് സുജിത് ദാസ് പറഞ്ഞു. അജിത് കുമാര്‍ താൻ അങ്ങനെ പറഞ്ഞു എന്ന തരത്തിൽ അന്വേഷണ റിപ്പോര്‍ട്ടിൽ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്നായിരുന്നു സുജിത് ദാസിന്റെ പ്രതികരണം.