Advertisment

അനധികൃത സ്വത്ത് സമ്പാദനം, എഡിജിപി എം.ആർ. അജിത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ; ക്രമസമാധന ചുമതലയിൽ നിന്ന് നീക്കിയേക്കും; സുജിത് ദാസിനെതിരെയും അന്വേഷണം

എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം

New Update
adgp mr ajithkumar cbi

തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം.  അനധികൃത സ്വത്ത് സമ്പാദനമടക്കം ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. 

Advertisment

സംസ്ഥാന പോലീസ് മേധാവി ഷൈഖ് ദര്‍വേഷ് സാഹിബ് നല്‍കിയ ശുപാര്‍ശ അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ്. സസ്പെൻഷനിലുള്ള എസ്പി സുജിത് ദാസിനെതിരെയും അന്വേഷണമുണ്ടാകും. അന്വേഷണ സംഘത്തെ നാളെ നിശ്ചയിക്കും.

വിജിലൻസ് അന്വേഷണം കൂടിയായതോടെ അജിത് കുമാറിന് ക്രമസമാധന ചുമതലയിൽ തുടരാൻ സാധിച്ചേക്കില്ല.

Advertisment