New Update
/sathyam/media/media_files/2025/10/09/msf9-10-25-2025-10-09-22-12-29.webp)
കൽപ്പറ്റ: വയനാട്ടിലെ കോൺ​ഗ്രസ് എംഎൽഎമാരായ ടി സിദ്ദിഖിനും ഐസി ബാലകൃഷ്ണനുമെതിരെ പ്രകടനം നടത്തി എംഎസ്എഫ്. സിദ്ദിഖും ഐസിയും നിയമസഭ കാണുമെന്നു മോഹിക്കേണ്ട എന്നെഴുതിയ ബാനറുമായിട്ടാണ് എംഎസ്എഫ് പ്രകടനം നടത്തിയത്.
Advertisment
മുട്ടിൽ ഡബ്ല്യുഎംഒ കോളജിലെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിലാണ് എംഎൽഎമാരുടെ ചിത്രം സഹിതമുള്ള ബനാറുയർത്തി എംഎസ്എഫ് പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തിയത്.
'മിസ്റ്റർ സിദ്ദിഖ്, മിസ്റ്റർ ഐസീ... കേശു കുഞ്ഞുങ്ങളെ നിലയ്ക്കു നിർത്തിയില്ലേൽ ജില്ലയിൽ നിന്ന് ഇനി നിയമസഭ കാണാമെന്നു മോഹിക്കേണ്ട'- എന്നാണ് ബാനറിൽ എഴുതിയിരുന്നത്.