New Update
/sathyam/media/media_files/2025/10/31/muhamma-station-2025-10-31-18-30-54.jpg)
ആലപ്പുഴ: 2024 ലെ മികച്ച പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ വാര്‍ഷിക ട്രോഫിക്ക് ആലപ്പുഴ ജില്ലയിലെ മുഹമ്മ പൊലീസ് സ്റ്റേഷന്‍ അര്‍ഹമായി. 2024 കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് അവാര്‍ഡ്.
Advertisment
തൃശ്ശൂര്‍ റൂറലിലെ കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനാണ് രണ്ടാം സ്ഥാനം. കാസർഗോഡ് ജില്ലയിലെ ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി അധ്യക്ഷനായ സമിതിയാണ് മികച്ച പൊലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തത്.
നാളെ (നവംബര്‍ ഒന്ന്, ശനിയാഴ്ച) രാവിലെ എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി അവാര്‍ഡ് ജേതാക്കള്‍ക്ക് പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us