Advertisment

മലപ്പുറത്ത് വിമാനത്താവളം ഉള്ളതിനാലാണ് കൂടുതല്‍ കേസ് വരുന്നത്, സ്വര്‍ണം കടത്തുന്നതില്‍ മറ്റുജില്ലക്കാരും പുറത്ത് നിന്നുള്ളവരും ഉണ്ട്; മലപ്പുറത്തെ മോശമാക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചിട്ടില്ലെന്ന് മുഹമ്മദ് റിയാസ്

യുഡിഎഫ് - ജമാ അത്തെ ഇസ്ലാമി - കനഗോലു സഖ്യം ന്യൂന പക്ഷ വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുകയാണെന്നും റിയാസ് പറഞ്ഞു. 

New Update
334444

മലപ്പുറം: മലപ്പുറത്തെ മോശമാക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വിമാനത്താവളം അവിടെ ആയതിനാലാണ് മലപ്പുറത്ത് കൂടുതല്‍ കേസ് വരുന്നതെന്നും സ്വര്‍ണം കടത്തുന്നതില്‍ മറ്റുജില്ലക്കാരും പുറത്ത് നിന്നുള്ളവരും ഉണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. 
 
മുഖ്യമന്ത്രിയുടെ ഹിന്ദു പത്രത്തിലെ അഭിമുഖത്തിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ ആരോപണം പൊളിറ്റിക്കല്‍ അജണ്ടയാണ്. മുഖ്യമന്ത്രിയെ ബിജെപി അനുകൂലിയാക്കി മാറ്റാനുള്ള ശ്രമം നടത്തുകയാണ്. 

Advertisment

ബിജെപി വിരുദ്ധ മനസുകളില്‍ പിണറായി വിജയനെ ന്യൂനപക്ഷ വിരുദ്ധനാക്കി മാറ്റാനാണ് ശ്രമം. യുഡിഎഫിന്റെ സ്ലീപ്പിംഗ് പാര്‍ട്ണറായി പ്രവര്‍ത്തിക്കുകയാണ് ജമാ അത്തെ ഇസ്ലാമി. അവരാണ് പല പ്രചാരണങ്ങളും കൊണ്ട് വരുന്നത്. 

കേരളത്തില്‍ കഴിഞ്ഞ 8 വര്‍ഷമായി പ്രതിപക്ഷത്തിരിക്കുന്നവരാണ് അജണ്ട ഉണ്ടാക്കുന്നത്. യുഡിഎഫ് - ജമാ അത്തെ ഇസ്ലാമി - കനഗോലു സഖ്യം ന്യൂന പക്ഷ വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുകയാണെന്നും റിയാസ് പറഞ്ഞു. 

 

Advertisment