Advertisment

രണ്ട് വര്‍ഷം മുമ്പ് ബ്ലാക്‌മെയില്‍ ചെയ്‌തെന്ന് പറയുന്നത് കള്ളം. അങ്ങനെ ചെയ്‌തെങ്കില്‍ എന്തുകൊണ്ട് മുകേഷ് പരാതി നല്‍കിയില്ല? മുകേഷ് എംഎല്‍എ ആയി തുടരുന്നതിന് അര്‍ഹനല്ല; മുകേഷിനെതിരെ ഇനിയും പരാതികള്‍ വരും, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതും പരാതികളുമായി കൂടുതല്‍ പേര്‍ രംഗത്തെത്തിയതും ഇപ്പോള്‍ പരാതി നല്‍കാന്‍ ധൈര്യമായെന്ന് യുവതി

ഇതുവരെ കേസ് കൊടുക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ഇന്നത്തെ സാഹചര്യം മാറി. ഇപ്പോള്‍ തെളിവുണ്ടെങ്കില്‍ സര്‍ക്കാരും നിയമവും കൂടെയുണ്ട്.

New Update
mukesh alligations

കൊച്ചി: മുകേഷ് എംഎല്‍എ ആയി തുടരുന്നതിന് അര്‍ഹനല്ലെന്ന് ലൈംഗികാതിക്രമ പരാതി നല്‍കിയ നടി. മുകേഷിനെതിരെ ഇനിയും പരാതികള്‍ വരും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതും പരാതികളുമായി കൂടുതല്‍ പേര്‍ രംഗത്തെത്തിയതും ഇപ്പോള്‍ പരാതി നല്‍കാന്‍ ധൈര്യമായെന്നും യുവതി പ്രതികരിച്ചു.

Advertisment

ഇതുവരെ കേസ് കൊടുക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ഇന്നത്തെ സാഹചര്യം മാറി. ഇപ്പോള്‍ തെളിവുണ്ടെങ്കില്‍ സര്‍ക്കാരും നിയമവും കൂടെയുണ്ട്.

പോയ സ്ഥലം, ഫോണിലെ ചാറ്റിങ്, കോള്‍ റെക്കോര്‍ഡുകള്‍ അടക്കം തെളിവുകളുണ്ടെന്നും സെക്രട്ടേറിയറ്റിലെ ബാത്‌റൂമില്‍ വെച്ചായിരുന്നു ജയസൂര്യ മോശമായി പെരുമാറിയതെന്നും നടി പറഞ്ഞു.

രണ്ട് വര്‍ഷം മുമ്പ് ബ്ലാക്‌മെയില്‍ ചെയ്‌തെന്ന് പറയുന്നത് കള്ളം. അങ്ങനെ ചെയ്‌തെങ്കില്‍ എന്തുകൊണ്ട് മുകേഷ് പരാതി നല്‍കിയില്ല? നാടകമേ ഉലകം എന്ന സിനിമയുടെ സെറ്റില്‍ വെച്ചുമാത്രമേ സംസാരിച്ചിട്ടുള്ളൂ.

പിന്നീട് ഒരിക്കലും സംസാരിച്ചിട്ടില്ല. സംസാരിച്ചതിന് തെളിവുണ്ടെന്ന് മുകേഷ് പറയുന്നത് തന്നെ തളര്‍ത്താന്‍ വേണ്ടിയാണ്. മുകേഷിനെതിരായ തെളിവുകളെല്ലാം അന്വേഷണസംഘത്തിന് നല്‍കി. അന്വേഷണ സംഘത്തിന് കാര്യങ്ങള്‍ ബോധ്യപ്പെട്ടുവെന്നും നടി പറഞ്ഞു.

 

Advertisment