കൊച്ചി: ലൈംഗികാതിക്രമ ആരോപണം നേരിടുന്ന നടനും എം.എൽ.എയുമായ മുകേഷിന്റെ മരടിലെ വീട്ടില്‍ പൊലീസ് പരാതിക്കാരിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി.
അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും വീടിന്റെ താക്കോൽ മുകേഷ് നേരത്തെ കൈമാറിയിരുന്നില്ല. ഇതോടെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം വീട്ടിൽ എത്തിയെങ്കിലും പരിശോധന നടത്താനാകാതെ മടങ്ങിയിരുന്നു.