Advertisment

ബലാത്സംഗക്കുറ്റമാണ് ഉയര്‍ന്നിരിക്കുന്നത്, മുകേഷിന് ജാമ്യം നല്‍കരുത്; മുകേഷിനെ കസ്റ്റഡിയിൽ വേണം, ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടും; പൊലീസ് കോടതിയിലേക്ക്

കെപിസിസിയുടെ മുന്‍ ലീഗല്‍ സെല്‍ ചെയര്‍മാന്‍ ചന്ദ്രശേഖരനും ജാമ്യം നല്‍കരുതെന്ന സത്യവാങ്മൂലം നല്‍കാനുള്ള നീക്കത്തിലാണ് പൊലീസ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
m mukesh

കൊച്ചി; നടിയുടെ പീഡനാരോപണത്തില്‍ കുടങ്ങിയ നടന്‍ മുകേഷിന് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍.

Advertisment

മുകേഷിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പൊലീസ് നാളെ സത്യവാങ്മൂലം നല്‍കും.

ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നും പൊലീസ് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടും.

ബലാത്സംഗക്കുറ്റമാണ് മുകേഷിനെതിരെ ഉയര്‍ന്നിരിക്കുന്നതെന്നും വിശദമായ അന്വേഷണം വേണമെന്നും പ്രത്യേക അന്വേഷണസംഘം കോടതിയെ അറിയിക്കും.

കെപിസിസിയുടെ മുന്‍ ലീഗല്‍ സെല്‍ ചെയര്‍മാന്‍ ചന്ദ്രശേഖരനും ജാമ്യം നല്‍കരുതെന്ന സത്യവാങ്മൂലം നല്‍കാനുള്ള നീക്കത്തിലാണ് പൊലീസ്.

ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് മുകേഷും ചന്ദ്രശേഖരനും പ്രതികളായത്.

 

Advertisment