തിരുവനന്തപുരം: സ്കൂൾ പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി മുഖ്യാതിഥിയായതിൽ നടപടി. ഫോർട്ട് ഹൈസ്കൂളിലെ പ്രവേശനോത്സവ ചടങ്ങിൽ പോക്സോ കേസ് പ്രതി മുകേഷ് എം. നായർ പങ്കെടുത്ത സംഭവത്തിലാണ് ഹെഡ്മാസ്റ്ററെ സസ്പെൻഡ് ചെയ്തത്.
ഹെഡ്മാസ്റ്റർ ടി.എസ്.പ്രദീപ് കുമാറിനെ സ്കൂൾ മാനേജരാണ് സസ്പെൻഡ് ചെയ്തത്. പ്രതി ചടങ്ങിൽ എത്തിയതിൽ ഹെഡ്മാസ്റ്റർക്ക് വീഴ്ചയുണ്ടായെന്ന് ഡിഡിഇ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
മുകേഷ് എം.നായർ പ്രവേശനോത്സവത്തിൽ പങ്കെടുത്തതിൽ മന്ത്രി വി.ശിവൻകുട്ടി അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. ജെസിഐ എന്ന സംഘടനയാണ് മുകേഷിനെ കൊണ്ടുവന്നതെന്നും ചടങ്ങിനെത്തിയ ഇയാളെ തിരിച്ചറിഞ്ഞില്ലെന്നുമാണ് ഹെഡ്മാസ്റ്ററുടെ വിശദീകരണം.