‘ഞങ്ങളുടെ രാജകുമാരിക്ക് ഇന്ന് ഏഴാം പിറന്നാൾ നിങ്ങളുടെ പ്രാർഥനയിൽ കണ്മണി മോളേയും ഓർക്കുമല്ലോ’-മുക്ത

കണ്മണി എന്നു വിളിപ്പേരുള്ള കിയാരയുടെ ഏഴാം പിറന്നാളിന് മകൾക്കൊപ്പമുള്ള മനോഹരമാായൊരു വിഡിയോയാണ് താരം പങ്കുവച്ചത്. ‘ഞങ്ങളുടെ രാജകുമാരിക്ക് ഇന്ന് ഏഴാം പിറന്നാൾ നിങ്ങളുടെ പ്രാർഥനയിൽ കണ്മണി മോളേയും ഓർക്കുമല്ലോ’ എന്നാണ് മുക്ത വിഡിയോയ്​ക്കൊപ്പം കുറിച്ചത്.

author-image
admin
New Update
movie

ണ്മണിയ്ക്ക് പിറന്നാൾ ആശംസകളുമായി അഭിനേത്രി മുക്ത. കണ്മണി എന്നു വിളിപ്പേരുള്ള കിയാരയുടെ ഏഴാം പിറന്നാളിന് മകൾക്കൊപ്പമുള്ള മനോഹരമാായൊരു വിഡിയോയാണ് താരം പങ്കുവച്ചത്. ‘ഞങ്ങളുടെ രാജകുമാരിക്ക് ഇന്ന് ഏഴാം പിറന്നാൾ നിങ്ങളുടെ പ്രാർഥനയിൽ കണ്മണി മോളേയും ഓർക്കുമല്ലോ’ എന്നാണ് മുക്ത വിഡിയോയ്​ക്കൊപ്പം കുറിച്ചത്. കണ്മണിക്കുട്ടിയ്ക്ക് പിറന്നാൾ ആശംസയുമായി റിമിക്കൊച്ചമ്മയും എത്തി. കഴിഞ്ഞ പതിനെട്ടിനായിരുന്നു കണ്മണിയുടെ പിറന്നാൾ.

Advertisment

സിനിമാരംഗത്തു നിന്നുൾപ്പെടെ നിരവധിപ്പേരാണ് കണ്മണിക്കുട്ടിയ്ക്ക് പിറന്നാൾ ആശംസകളുമായെത്തുന്നത്. അമ്മയുടേയും കണ്മണിയുടേയും വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുന്നതിനായി ഒരു പുതിയ യു ട്യൂബ് ചാനൽ തുടങ്ങിയിരുന്നു. കഴിഞ്ഞ പിറന്നാളിന് മകളെ ഗർഭിണിയായിരിക്കുമ്പോഴുള്ള തന്റെ ചിത്രങ്ങളും കണ്മണിയുടെ വളർച്ചയുടെ ഒരോ ഘട്ടങ്ങളിലുള്ള മനോഹരമായ ചിത്രങ്ങളും കോർക്കിണക്കിയ ഒരു വിഡിയോയാണ് ആശംസയ്​ക്കൊപ്പം താരം പങ്കുവച്ചത്. അമ്മയുടേയും കൊച്ചമ്മയുടേയും സോഷ്യൽ മീഡിയ പേജുകളിലൂടെ എത്താറുണ്ട്  കണ്മണി ഇപ്പോൾ സിനിമകളിലും അഭിനയിച്ചു കഴിഞ്ഞു. പത്താം വളവ് എന്ന സിനിമയിലെ കണ്മണിയുടെ അഭിനയം മികച്ച അഭിപ്രായം നേടിയിരുന്നു. 

Muktha daughter Kanmani
Advertisment