Advertisment

മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയ്ക്ക് ഓഫീസ് ആയി. ഓഫീസിന്റെ ഉത്ഘാടനം ജനു 10-ാം തീയ്യതി രാവിലെ പത്ത് മണിക്ക് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യും

മുളന്തുരുത്തി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയ്ക്ക് ഓഫീസ് ആയി. മുളന്തുരുത്തി വെറ്റിനറി ഹോസ്പിറ്റലിനു സമീപം സ്റ്റീഫന്‍സണ്‍ കോംപ്ലക്‌സിലെ ഒന്നാം നിലയിലാണ് ഓഫീസിന്റെ പ്രവര്‍ത്തനം  ആരംഭിക്കുന്നത്. 

New Update
SHYAS

 മുളന്തുരുത്തി: മുളന്തുരുത്തി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയ്ക്ക് ഓഫീസ് ആയി. മുളന്തുരുത്തി വെറ്റിനറി ഹോസ്പിറ്റലിനു സമീപം സ്റ്റീഫന്‍സണ്‍ കോംപ്ലക്‌സിലെ ഒന്നാം നിലയിലാണ് ഓഫീസിന്റെ പ്രവര്‍ത്തനം  ആരംഭിക്കുന്നത്. 

Advertisment

ജനുവരി 10 ന് രാവിലെ പത്ത് മണിക്ക് എറണാകുളം ഡി.സി.സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് ഓഫീസ് ഉത്ഘാടനം ചെയ്യും. 


ബ്ലോക്ക് പ്രസിഡണ്ട് ആര്‍ ഹരി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കെ.പി.സി.സി  ഡി.സി.സി.നേതാക്കള്‍ സംബന്ധിക്കും.

HARI 123

ഓഫീസിന്റെ ഉത്ഘാടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിയ്ക്കാന്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ മണ്ഡലം പ്രസിഡണ്ടുമാരായ പോള്‍ ചാമക്കാല മുളന്തുരുത്തി, സി ആര്‍ ദിലീപ് കുമാര്‍ ആമ്പല്ലൂര്‍, ജൂലിയ ജയിംസ് എടയ്ക്കാട്ടുവയല്‍, എന്‍.ആര്‍.ജയകുമാര്‍ ചോറ്റാനിക്കര, മുളന്തുരുത്തി മുന്‍ ബ്ലോക്ക് പ്രസിഡണ്ട് വേണു മുളന്തുരുത്തി, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ലിജോ ചാക്കോച്ചന്‍, ട്രഷറര്‍ ടി.കെ.ജോസഫ് എന്നിവര്‍ സംബന്ധിച്ചു.

Advertisment