മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ പരിശോധനയ്ക്കായി ജലവിഭവ വകുപ്പിനുളള പുതിയ ബോട്ട് നീറ്റിലിറങ്ങി.  പത്ത് പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന സ്പീഡ് ബോട്ടാണ് എത്തിയത്. മന്ത്രി റോഷി അഗസ്റ്റിന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ പരിശോധനയ്ക്കായി ജലവിഭവ വകുപ്പിനുളള പുതിയ ബോട്ട് നീറ്റിലിറങ്ങി. പത്ത് പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന സ്പീഡ് ബോട്ടാണ് മുല്ലപ്പെരിയാറില്‍ എത്തിയത്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.

New Update
YOUTH LEAGUEE

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ പരിശോധനയ്ക്കായി ജലവിഭവ വകുപ്പിനുളള പുതിയ ബോട്ട് നീറ്റിലിറങ്ങി. പത്ത് പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന സ്പീഡ് ബോട്ടാണ് മുല്ലപ്പെരിയാറില്‍ എത്തിയത്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.


Advertisment

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ പരിശോധനകള്‍ക്കും നിരീക്ഷണത്തിനുമായി നേരത്തെയുണ്ടായിരുന്ന ജല വിഭവ വകുപ്പിന്റെ സ്പീഡ് ബോട്ട് 15 വര്‍ഷം മുമ്പാണ് തകരാറിലായത്. മറ്റു വകുപ്പുകളുടെ ബോട്ടിനെ ആശ്രയിച്ചായിരുന്നു ഇത്രയും കാലം പരിശോധന. ഇത് പലപ്പോഴും സാങ്കേതിക ബുദ്ധിമുട്ടുകളും പരിശോധ മുടങ്ങുന്ന സാഹചര്യവുമുണ്ടാക്കി. തുടര്‍ന്നാണ് ബോട്ട് സ്വന്തമായി വാങ്ങുമെന്ന് 2021ല്‍ ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം. മൂന്നര വര്‍ഷം കൊണ്ട് ബോട്ട് നീറ്റിലിറങ്ങി. 12 ലക്ഷത്തിലേറെ രൂപ മുടക്കിയാണ് പുതിയ ബോട്ട് വാങ്ങിയത്.


അര മണിക്കൂര്‍ കൊണ്ട് ഇനി തേക്കടിയില്‍ നിന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയും. മുമ്പുണ്ടായിരുന്ന ബോട്ടിന്റ ഗതി വരാതിരിക്കാനുള്ള കര്‍ശന നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി റോഷി അഗസ്റ്റ്യന്‍ നല്കിയിട്ടുണ്ട്.

Advertisment