ശക്തമായ നീരൊഴുക്ക്, മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയായി. ജാഗ്രത നിർദേശം

സെക്കന്‍ഡില്‍ 400 ഘനയടി വെള്ളമാണ് 24നു തുറന്നുവിട്ടത്

New Update
mullaperiyardam

തൊടുപുഴ: ശക്തമായ നീരൊഴുക്കിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി ഉയര്‍ന്നു.

Advertisment

 സ്പില്‍വേ ഷട്ടറുകള്‍ തുറക്കുന്നതിനു മുന്നോടിയായി തമിഴ്‌നാട് ആദ്യ പ്രളയ മുന്നറിയിപ്പ് നല്‍കി.

ഇന്നലെ വൈകീട്ട് ആറോടെയാണു ജലനിരപ്പ് 140 അടിയിലെത്തിയത്.

വെള്ളം കൊണ്ടുപോകുന്നതു തമിഴ്‌നാട് നിര്‍ത്തിവച്ചതും കഴിഞ്ഞ ദിവസങ്ങളില്‍ മഴ ലഭിച്ചതുമാണു ജലനിരപ്പ് ഉയരാന്‍ കാരണം.

19നു ജലനിരപ്പ് 133.75 അടിയായിരുന്നു. 20ന് 135 അടിയായി ഉയര്‍ന്നു.

24നു ജലനിരപ്പ് 138.65 അടിയായി വര്‍ധിച്ചതോടെ തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നതു പുനരാരംഭിച്ചു. സെക്കന്‍ഡില്‍ 400 ഘനയടി വെള്ളമാണ് 24നു തുറന്നുവിട്ടത്.

ജലനിരപ്പ് 136ല്‍ എത്തിയപ്പോള്‍ ആദ്യ ജാഗ്രതാ നിര്‍ദേശവും 138ല്‍ രണ്ടാമത്തെ ജാഗ്രതാ നിര്‍ദേശവും നല്‍കിയിരുന്നു.

Advertisment