ഹോളി ആഘോഷം. മുംബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ

കുർള എൽടിടിയിൽ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും നാല് സർവീസുകളാണ് മധ്യ റെയിൽവേ പ്രഖ്യാപിച്ചത്.

New Update
train service111

മുംബൈ:  ഹോളിയോടനുബന്ധിച്ച് മുംബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു.

Advertisment

കുർള എൽടിടിയിൽ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും നാല് സർവീസുകളാണ് മധ്യ റെയിൽവേ പ്രഖ്യാപിച്ചത്.

ഇരുവശത്തേക്കും രണ്ട് വീതം ട്രിപ്പുകളുണ്ടായിരിക്കും. കൊങ്കൺ പാതയിലൂടെ കോട്ടയം വഴിയാണ് ട്രെയിന്‍.

ഒൻപത് സ്ലീപ്പർ, ആറ് തേഡ് എസി, ഒരു സെക്കൻഡ് എസി, നാല് ജനറൽ കോച്ചുകൾ എന്നിവയടക്കം 22 എൽഎച്ച്ബി കോച്ചുകളാണ് ഉണ്ടായിരിക്കുന്നത്.

പാൻട്രി കാർ ഇല്ല. ഹോളി പ്രമാണിച്ച് സാധാരണ കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിക്കാറില്ല. എന്നാൽ യാത്രാത്തിരക്ക് മൂലമാണ് ഇത്തവണ സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് നല്‍കിയത്.

എൽടിടി–കൊച്ചുവേളി (01063): മാർച്ച് 6, 13 തീയതികളിൽ (വ്യാഴാഴ്ച) എൽടിയിൽ നിന്ന് വൈകിട്ട് നാലിന് പുറപ്പെട്ട് വെള്ളിയാഴ്ചകളിൽ രാത്രി 10.45ന് കൊച്ചുവേളിയിലെത്തും.

കൊച്ചുവേളി–എൽടിടി (01064): മാർച്ച് 8, 15 തീയതികളിൽ (ശനിയാഴ്ച) കൊച്ചുവേളിയിൽനിന്ന് വൈകിട്ട് 4.20‑ന് പുറപ്പെട്ട് തിങ്കളാഴ്ച പുലർച്ചെ 12.45‑ന് എൽടിടിയിലെത്തും.

സ്റ്റോപ്പുകൾ: എൽടിടി, താനെ, പൻവേൽ, പെൺ, റോഹ, ഖേഡ്, ചിപ്ലുൺ, സംഗമേശ്വർ റോഡ്, രത്നാഗിരി, കങ്കാവ്‌ലി, കുഡാൽ, സാവന്ത്‌വാഡി റോഡ്, തിവിം. 

കർമലി, മഡ്ഗാവ് എന്നിവയാണ് കൊങ്കൺ പാതയിൽ ഗോവ വരെയുള്ള സ്റ്റോപ്പുകൾ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, കൊച്ചുവേളി (തിരുവനന്തപുരം നോർത്ത്).

Advertisment