/sathyam/media/media_files/2025/04/11/w5hf7SIzMqZNREJZ9heO.webp)
കോ​ഴി​ക്കോ​ട്: മു​ന​മ്പം ഭൂ​മി കേ​സി​ല്‍ അ​ന്തി​മ ഉ​ത്ത​ര​വി​റ​ക്കു​ന്ന​തി​ന് കോ​ഴി​ക്കോ​ട് വ​ഖ​ഫ് ട്രൈ​ബ്യൂ​ണ​ലി​നെ വി​ല​ക്കി ഹൈ​ക്കോ​ട​തി. എ​ന്നാ​ല്‍ വ​ഖ​ഫ് ട്രൈ​ബ്യൂ​ണ​ലി​ലെ വാ​ദം തു​ട​രു​ന്ന​തി​ന് ത​ട​സ​മി​ല്ല.
വ​ഖ​ഫ് ബോ​ര്‍​ഡ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി. ഹ​ര്‍​ജി​യി​ല്‍ ഫ​റൂ​ഖ് കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ് ഉ​ള്‍​പ്പ​ടെ​യു​ള്ള എ​തി​ര്‍ ക​ക്ഷി​ക​ള്‍​ക്ക് ഹൈ​ക്കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു.
നോ​ട്ടീ​സി​ന് എ​തി​ര്‍ ക​ക്ഷി​ക​ള്‍ ആ​റാ​ഴ്ച​യ്ക്ക​കം മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്നാ​ണ് ഡി​വി​ഷ​ന്‍ ബ​ഞ്ചി​ന്‍റെ നി​ര്‍​ദേ​ശം. ജ​സ്റ്റി​സു​മാ​രാ​യ അ​മി​ത് റാ​വ​ല്‍, കെ .വി. ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റേ​താ​ണ് ന​ട​പ​ടി.
പ​റ​വൂ​ര്‍ സ​ബ് കോ​ട​തി​യി​ലെ രേ​ഖ​ക​ള്‍ വി​ളി​ച്ച് വ​രു​ത്ത​ണ​മെ​ന്ന വ​ഖ​ഫ് ബോ​ര്‍​ഡി​ന്‍റെ ആ​വ​ശ്യം ക​ഴി​ഞ്ഞ ദി​വ​സം വ​ഖ​ഫ് ട്രൈ​ബ്യൂ​ണ​ല്‍ ത​ള്ളി​യി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് വ​ഖ​ഫ് ബോ​ര്‍​ഡ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us