മുനമ്പം: ചൊവ്വാഴ്ചത്തെ സമരത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധയാകർഷിക്കുന്നത് കേരള ഗവൺമെൻറ് മുനമ്പം തീരപ്രദേശത്തെ ജനങ്ങളുടെ ശാശ്വതമായ പരിഹാരത്തിനു വേണ്ടി നിയമിച്ച സി എൻ രാമചന്ദ്രൻ ജുഡീഷ്യൽ കമ്മീഷന്റെ പ്രവർത്തനങ്ങളെ നിരോധിക്കുന്നതിന് വേണ്ടി വഖഫ് സംരക്ഷണ സമിതി കൊടുത്ത കേസിന്റെ വാദം പൂർത്തിയായി.
/sathyam/media/media_files/2025/03/10/RBczbqwzDQsu5QinK9m7.jpg)
ജഡ്ജ്മെൻറ് പുറപ്പെടുവിക്കാൻ കാത്തിരിക്കുന്ന സമയമാണെന്നുള്ളത് ഏറെ ശ്രദ്ധേയമാണ്.രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് സമരം നടത്തുന്നത്.ബിഷപ്പ് ഡോ: ജോസഫ് കാരിക്കാശ്ശേരി ഡോ. ജോസഫ് കാരിയിൽ തുടങ്ങിയ പിതാക്കന്മാർ വൈകീട്ട് 4 മണിക്ക് സമരസേനാനികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു.
/sathyam/media/media_files/2025/03/10/gp0QEhypTrmkBJvfiz1w.jpg)
കിഡ്സ് ഡയറക്ടർ ഫാദർ പോൾ തോമസ് കളത്തിൽ കോട്ടപ്പുറം രൂപതാ ചാൻലർ ഫാ. ഷാബു കുന്നത്തൂർ തുടങ്ങി നിരവധി വൈദീകർ സമര സേനാനികൾക്ക് ഐക്ക്യദാർഢ്യവുമായി സമരപ്പന്തലിൽ എത്തിച്ചേരുന്നു. നാഷ്നലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്യുന്ന വാഹന ജാഥ കുമ്പളങ്ങിയിൽ നിന്നും ജില്ലാ പ്രസിഡൻ് ജോർജ്ജ് ഷൈനിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച് വൈകീട്ട് 4 മണിക്ക് സമരപ്പന്തലിൽ എത്തിച്ചേരുന്നു.