മുനമ്പം വിധി - ഭരണഘടനയുടെ വിജയം : കത്തോലിക്ക കോൺഗ്രസ്

New Update
catholic congress
കൊച്ചി : മുനമ്പം കേസ്സിൽ എൻക്വയറി കമ്മീഷനെ പുതിയതായി നിയമിച്ചതിനെതിരെ ഉള്ള പരാതിയിൽ ഹൈക്കോടതിയിൽ നിന്നുണ്ടായ വിധി രാഷ്ട്രീയ അജണ്ടകൾക്ക് മേലുള്ള ഭരണഘടനയുടെ വിജയമാണ് എന്ന് കത്തോലിക്ക കോൺഗ്രസ്. 
Advertisment
ഇൻഡ്യയിൽ വഖഫ് നിയമം നിലവിൽ വരുന്നതിന് മുമ്പ് നടന്ന മുനമ്പത്തെ ആദ്യ ഭൂമി കൈമാറ്റം വഖഫ് കൈമാറ്റം അല്ല എന്ന കണ്ടെത്തലും 2019 ൽ വഖഫ് ബോർഡ് മുനമ്പം ഭൂമി വഖഫ് ഭൂമി ആണ് എന്ന് പ്രഖ്യാപിച്ച ഉത്തരവ് അധികാര കൈകടത്തലാണ് എന്ന പ്രഖ്യാപിക്കലും നീതിയുടെ വിജയമാണ്. 69 വർഷത്തിന് ശേഷം വഖഫ് ബോർഡ് അധികാരം സ്ഥാപിച്ചു ഇറക്കിയ ഉത്തരവ് ഭൂമി കയ്യിലാക്കുനുള്ള ശ്രമമാണ് എന്ന് വിലയിരുത്തുന്ന കോടതി വിധി വഖഫ് വിഷയത്തിൽ കത്തോലിക്ക കോൺഗ്രസ് മുന്നോട്ട് വച്ച ആവശ്യങ്ങളുടെ അംഗീകാരം കൂടി ആണ്.
മുനമ്പത്തെ ജനതയുടെ റവന്യൂ അവകാശം പുനസ്ഥാപിക്കാൻ സർക്കാർ ഉടൻ തയ്യാറാകണം.!വഖഫ് ബോർഡിൻ്റെ അനിയന്ത്രിതമായ അധികാരം വെട്ടി കുറയ്ക്കണം എന്നും വഖഫ് അവകാശത്തിന് കാലപരിധി നിശ്ചയിക്കണം എന്നും വഖഫ് ബോർഡിൻ്റെ അധികാരത്തിന് കോടതി നിയന്ത്രണം വേണം എന്നുമുള്ള കത്തോലിക്ക കോൺഗ്രസ് ആവശ്യം രാജ്യത്ത് നീതി ഉറപ്പാക്കാൻ ആവശ്യമെന്ന് കോടതി വിധി അടിവരയിട്ട് ഉറപ്പിക്കുന്നു.
ഇനിയെങ്കിലും മുനമ്പം ജനതയ്ക്ക് ഒപ്പം നിൽക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും തയ്യാറാകണം എന്നും ഭരണഘടന മുറുകെ പിടിച്ച നയം ജാതി മത വ്യത്യാസമില്ലാതെ പ്രഖ്യാപിക്കാനുള്ള ധൈര്യം കാട്ടണം എന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു .
Advertisment