New Update
/sathyam/media/media_files/ulaPQfL6bsfo6Niwldjb.jpg)
വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ 119 പേരുടെ മരണം സ്ഥിരീകരിച്ചു. വൈകുന്നേരം 6.10 വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. ഇരുനൂറിലധികം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 48 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.
രക്ഷാ പ്രവർത്തനത്തിനായി വ്യോമസേനയുടെ ഹെലികോപ്ടർ എത്തി. ദുരന്തസ്ഥലത്ത് കുടുങ്ങിക്കിടന്നവരെ എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിലേക്കും സുരക്ഷിത സ്ഥാനത്തേക്കും മാറ്റുകയാണ്. അഞ്ചുരോഗികളെയാണ് ഇതുവരെ ഹെലികോപ്റ്ററിൽ കയറ്റിയിരിക്കുന്നത്.