New Update
/sathyam/media/media_files/5yfdO0Uu76Jr3We5scnZ.jpg)
വയനാട്: മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച വയനാട് സന്ദര്‍ശിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള എന്നിവരും വയനാട്ടിലെത്തും. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും നാളെ വയനാട്ടിലെത്തിയേക്കും.
ഉരുള്‍പൊട്ടലില്‍ മരണസംഖ്യ വര്‍ധിക്കുകയാണ്. ഇതുവരെ 125 മരണം സ്ഥിരീകരിച്ചു. നൂറോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. മുണ്ടക്കൈയിലെ ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. നാളെ പുലര്‍ച്ചെ തിരച്ചില്‍ പുനഃരാരംഭിക്കും. വിവിധ ആശുപത്രികളിലായി നൂറിലധികം പേര്‍ ചികിത്സയിലുണ്ട്.