New Update
/sathyam/media/media_files/0RVQYzvQslYkT30G7zmd.jpg)
കല്‍പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണസംഖ്യ 135 ആയി. തിരച്ചില്‍ ബുധനാഴ്ച പുലര്‍ച്ചെ ആരംഭിക്കും. രാത്രിയില്‍ രക്ഷാപ്രവര്‍ത്തനം ബുദ്ധിമുട്ടേറിയതായിരുന്നു. 211 പേരെ കാണാനില്ലെന്നാണ് ബന്ധുക്കള്‍ നല്‍കിയ കണക്കെന്നാണ് റിപ്പോര്‍ട്ട്.
ചൂരല്‍മലയില്‍ നിര്‍മിച്ച താല്‍ക്കാലിക പാലത്തിലൂടെ രക്ഷാപ്രവര്‍ത്തകര്‍ നിരവധി പേരെ രക്ഷപ്പെടുത്തിയിരുന്നു.
ഇതുവരെ 48 പേരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 96 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികളും പൂര്‍ത്തീകരിച്ചു. 32 പേരുടെ മൃതദേഹങ്ള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പരിക്കേറ്റ നിരവധി പേരാണ് ചികിത്സയില്‍ കഴിയുന്നത്.