New Update
/sathyam/media/media_files/ot1wJAzs80s0cNhk39Ie.jpg)
വയനാട്: ഉരുള്‍പൊട്ടലില്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത് ഇരുനൂറിനടുത്ത് ആളുകളെന്ന് റിപ്പോര്‍ട്ട്. രക്ഷാദൗത്യത്തിന്റെ ഭാഗമായി താത്ക്കാലിക ആശുപത്രികളടക്കം സജ്ജമാക്കി.
ചൂരല്‍മലയില്‍ മദ്രസയിലും പള്ളിയിലും താത്ക്കാലിക ക്ലിനിക്കും സജ്ജമാക്കി. പോളിടെക്‌നിക്കിലെ താല്‍ക്കാലിക ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു. വിംസ് ആശുപത്രിയിൽ 17 വെന്റിലേറ്റർ ആരോഗ്യ വകുപ്പ് എത്തിച്ചു നൽകി.
അതേസമയം, ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 135 ആയി. 48 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. 96 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം നടപടികളും പൂർത്തീകരിച്ചു. 32 മൃതദേഹങ്ങള്‍ ബന്ധുക്കൾക്ക് വിട്ടുനൽകി.