New Update
/sathyam/media/media_files/ooUBX2EinGSNPHYaWs4m.jpg)
കല്‍പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ കണ്ടെടുത്തത് 240-ലേറെ മൃതദേഹങ്ങള്‍. ഇരുനൂറിലേറെ പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് അനൗദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
86 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 147 മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. 75 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ശക്തമായ മഴ രക്ഷാദൗത്യത്തിന് വെല്ലുവിളിയാണ്. മുണ്ടക്കൈ പുഴയിലെ ഒഴുക്ക് ശക്തമാണെങ്കിലും, സൈന്യം പാലം പണി തുടരുകയാണ്.