New Update
/sathyam/media/media_files/HMXpJnzoeGh92JuAXGPw.jpg)
മേപ്പാടി; മുണ്ടക്കൈ ദുരന്തമേഖലയിൽ സജീവ മനുഷ്യസാന്നിധ്യം കുറവെന്നു കണ്ടെത്തല്‍. മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവടങ്ങളില്‍ തെർമല്‍ ഇമേജിങ് പരിശോധനയിലാണു സജീവ മനുഷ്യസാന്നിധ്യം കുറവാണെന്നു കണ്ടെത്തിയിരിക്കുന്നത്.
Advertisment
ദുരന്തമേഖലയിൽനിന്നു ജീവനുള്ള എല്ലാവരെയും രക്ഷിച്ചെന്നു സർക്കാരും സൈന്യവും നേരത്തെ വ്യക്തമാക്കിയിരുന്നു. കൊച്ചിയിലെ ഏജന്‍സിയാണു ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകാരം ഡ്രോണ്‍ പരിശോധന നടത്തിയത്. തെർമല്‍ ഇമേജിങ് പരിശോധനാ റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിനു കൈമാറി.