മുണ്ടാര്‍ പുതുപ്പള്ളി വടക്കേ ബ്ളോക്കില്‍ പുറം ബണ്ട് നിര്‍മിക്കാന്‍ 12 ലക്ഷം അനുവദിച്ചു

2020 21 ലെ വെള്ളപ്പൊക്കത്തില്‍ മടവീഴ്ചയുണ്ടായി വലിയതോതില്‍ കൃഷി നാശം സംഭവിച്ചിരുന്നു.

New Update
MUNDAR PUTHUPPALLY PADASEKARAM 10.12.2024 (1)

മുണ്ടാര്‍ പുതുപ്പള്ളി നോര്‍ത്ത് ബ്ലോക്ക് കല്ലറ പാടശേഖരം സമിതിയുടെ പരാതി മന്ത്രി  റോഷി അഗസ്റ്റിന്‍ കേള്‍ക്കുന്നു.

കോട്ടയം:  മുണ്ടാര്‍ പുതുപ്പള്ളി വടക്കേ ബ്ളോക്ക് പാടശേഖരത്തിന് പുറം ബണ്ട് കെട്ടാന്‍ 12 ലക്ഷം രൂപ അനുവദിച്ചു വൈക്കം താലൂക്കില്‍ നടന്ന കരുതലും കൈത്താങ്ങും അദാലത്ത്. 

Advertisment

മുണ്ടാര്‍ പുതുപ്പള്ളി നോര്‍ത്ത് ബ്ലോക്ക് കല്ലറ പാടശേഖരം സമിതി സെക്രട്ടറി സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് മന്ത്രിമാരായ വി.എന്‍ വാസവനും റോഷി അഗസ്റ്റിനും പങ്കെടുത്ത വൈക്കം താലൂക്ക് അദാലത്ത്  25 കുടുംബങ്ങള്‍ക്കും കൃഷിക്കാര്‍ക്കും ഏറെ ഗുണകരമാകുന്ന തീരുമാനം എടുത്തത്.

അദാലത്ത് അനുഗ്രഹമായി

2020 21 ലെ വെള്ളപ്പൊക്കത്തില്‍ മടവീഴ്ചയുണ്ടായി വലിയതോതില്‍ കൃഷി നാശം സംഭവിച്ചിരുന്നു.


പുറം ബണ്ടിന്റെ ഉയരം കൂട്ടി പ്രദേശവാസികളായ 25 കുടുംബങ്ങളുടെ വീടുകളെ വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷിക്കണമെന്നും പാടശേഖരം കൃഷിക്ക് ഉപയോഗിക്കാവുന്ന രീതിയില്‍ ആക്കണമെന്നുമായിരുന്നു പാടശേഖര സമിതിയുടെ ആവശ്യം. 


12 ലക്ഷം രൂപ അനുവദിച്ചു


പരാതി വിശദമായി പരിഗണിച്ച അദാലത്ത് പുറം ബണ്ട് നിര്‍മാണത്തിന് 12 ലക്ഷം രൂപ അനുവദിക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പിനെ മന്ത്രി റോഷി അഗസ്റ്റിന്‍ ചുമതലപ്പെടുത്തുകയുമായിരുന്നു.

Advertisment