New Update
/sathyam/media/media_files/2025/02/08/SzSXO7Mt00Rb4tjdtBJu.jpg)
കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി കേസില്‍ വഖഫ് സംരക്ഷണ വേദിക്ക് തിരിച്ചടി. കേസില്‍ കക്ഷി ചേരാനുള്ള വഖഫ് സംരക്ഷണ വേദിയുടെ ഹര്‍ജി വഖഫ് ട്രൈബ്യൂണല്‍ തള്ളി. കേസില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ടുള്ള മുനമ്പം നിവാസികളുടെ ഹര്‍ജി ചൊവ്വാഴ്ച ട്രൈബ്യൂണല്‍ പരിഗണിക്കും.
Advertisment
കഴിഞ്ഞ ആഴ്ച കേസില്‍ കക്ഷി ചേരാനുള്ള അകില കേരള വഖഫ് സംരക്ഷണ സമിതിയുടെ ഹര്‍ജിയും ട്രൈബ്യൂണല്‍ തള്ളിയിരുന്നു. കേസില്‍ സമിതിക്ക് എന്ത് താല്‍പര്യമാണെന്നും വഖഫ് ഭൂ സംരക്ഷണത്തില്‍ സമിതിക്ക് എന്ത് മുന്‍പരിചയമാണ് ഉള്ളതെന്നും ട്രൈബ്യൂണല്‍ ചോദിച്ചിരുന്നു.
ഹര്‍ജി തള്ളിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് അഖില കേരള വഖഫ് സംരക്ഷണ സമിതി വക്താക്കള്‍ അറിയിച്ചത്. ഇതിന് പിന്നാലെയാണ് വഖഫ് സംരക്ഷണ വേദിയുടെ ഹര്‍ജിയും തള്ളിയത്.