New Update
/sathyam/media/media_files/2025/10/14/1001324099-2025-10-14-09-36-17.webp)
മൂന്നാര്‍: ഇടുക്കി മൂന്നാറിൽ മാവോയിസ്റ്റ് പിടിയിൽ. ജാർഖണ്ഡ് സ്വദേശി സഹൻ ടുടിയെയാണ് എന്‍ഐഎ സംഘം പിടികൂടിയത്.
Advertisment
മൂന്ന് പൊലീസുകാരെ ബോംബ് സ്ഫോടനത്തിൽ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാളെന്ന് എന്‍ഐഎ പറഞ്ഞു.
മൂന്നാർ ഗൂഢാർവിള എസ്റ്റേറ്റിൽ അതിഥി തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു ഇയാള്‍.
ഇന്നലെ രാത്രിയാണ് എൻഐഎ സംഘവും മൂന്നാർ പൊലീസും ഇയാളെ പിടികൂടിയത്.
കഴിഞ്ഞ ഒരുവർഷമായി ഭാര്യയോടൊപ്പം മൂന്നാറിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി.
ഇയാളെ കഴിഞ്ഞ കുറച്ച് മാസങ്ങളായി എൻഐഎയുടെ നിരീക്ഷണത്തിലായിരുന്നു.
നിലവില്‍ മൂന്നാർ പൊലീസ് സ്റ്റേഷനിലാണ് പ്രതിയുള്ളത്.