Advertisment

പശുവിനുനേരെ കുതിച്ചെത്തി പടയപ്പ; ഒരാഴ്ചയായി ജനവാസമേഖലയിൽ പരിഭ്രാന്തി പടർത്തി പടയപ്പ

എസ്റ്റേറ്റിൽ ഇറങ്ങിയ പടപ്പ പശുവിന് നേരെ കുതിച്ചെത്തുന്ന വീഡിയോ പുറത്തുവന്നിരുന്നു. മൂന്നാറിലെ ജനവാസ മേഖലയിലാണ് പടയപ്പ പശുവിന് നേരെ ചീറിയടുത്തത്. പശുവിനെ അക്രമിക്കാൻ പാഞ്ഞടുക്കുന്ന പടയപ്പ സമീപത്തെ പട്ടിക്കുനേരെ തിരിയുന്നതും വീഡിയോയില്‍ കാണാം.

New Update
padayappa1

മൂന്നാര്‍: ജനവാസ മേഖലയിൽ പരിഭ്രാന്തി പരത്തി പടയപ്പ. മൂന്നാർ നയമക്കാട് എസ്റ്റേറ്റിലാണ് പടയപ്പ ഇറങ്ങിയത്. പ്രദേശത്ത് ഭീതിവിതച്ചുകൊണ്ട് ഒരാഴ്ചയിലേറെയായി പടയപ്പ ഇവിടെ തുടരുകയാണ്.  

Advertisment

എസ്റ്റേറ്റിൽ ഇറങ്ങിയ പടപ്പ പശുവിന് നേരെ കുതിച്ചെത്തുന്ന വീഡിയോ പുറത്തുവന്നിരുന്നു. മൂന്നാറിലെ ജനവാസ മേഖലയിലാണ് പടയപ്പ പശുവിന് നേരെ ചീറിയടുത്തത്.

പശുവിനെ അക്രമിക്കാൻ പാഞ്ഞടുക്കുന്ന പടയപ്പ സമീപത്തെ പട്ടിക്കുനേരെ തിരിയുന്നതും വീഡിയോയില്‍ കാണാം.

വനംവകുപ്പും ആര്‍.ആര്‍.ടി. സംഘവും ആനയെ നിരീക്ഷിച്ചുവരികയാണ്. 50 വയസിലേറെ പ്രായമുള്ളതിനാല്‍ പടയപ്പയെ തളയ്ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പരിമിതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Advertisment