മൂന്നാര്‍: പത്തു വര്‍ഷത്തിനിടെ ഇത്തവണ മേയ്, ജൂണ്‍ മാസങ്ങളില്‍ ഇടുക്കി മൂന്നാറില്‍ പെയ്തത് റെക്കോര്‍ഡ് മഴ.
ഈ വര്‍ഷം മേയ് മാസത്തില്‍ 117.25 സെന്റിമീറ്ററും ജൂണില്‍ 137. 69 സെന്റിമീറ്റര്‍ മഴയുമാണ് ലഭിച്ചത്. ഈ വര്‍ഷം ഏറ്റവുമധികം മഴ പെയ്തത് മേയ് 25നും (18.28 സെന്റിമീറ്റര്‍) ജൂണ്‍ 10നും (15.64 സെന്റിമീറ്റര്‍) ആണ്.
കഴിഞ്ഞ 9 വര്‍ഷം മേയ് മാസത്തില്‍ ശരാശരി 27.17 സെന്റിമീറ്ററും ജൂണില്‍ ശരാശരി 58.25 സെന്റിമീറ്ററും മഴയാണ് മൂന്നാറില്‍ പെയ്തത്.
ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ ജൂണ്‍ 30 വരെ 270.89 സെന്റിമീറ്റര്‍ മഴ പെയ്തു.കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 121.55 സെന്റിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. 2015 ലാണ് ഇതിനു മുന്‍പ് ഏറ്റവുമധികം (171.8 സെന്റിമീറ്റര്‍) മഴ ലഭിച്ചത്.