മൂ​ന്നാ​റി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ മ​ർ​ദി​ച്ച സം​ഭ​വം; യു​വാ​ക്ക​ൾ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു

New Update
Munnarmardacaseneww (1)

ഇ​ടു​ക്കി: മൂ​ന്നാ​റി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​ക്ക​ൾ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത് പോ​ലീ​സ്. വാ​ഹ​നം സൈ​ഡ് കൊ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​നി​ട​യി​ലാ​ണ് യു​വാ​ക്ക​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ മ​ർ​ദി​ച്ച​ത്.

Advertisment

മൂ​ന്നാ​റി​ലെ​ത്തി​യ കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് പ്ര​തി​ക​ൾ മ​ർ​ദി​ച്ച​ത്. മ​ർ​ദ​ന​ത്തി​ൽ ര​ണ്ടു​പേ​ർ​ക്കാ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ത​മി​ഴ് നാ​ട്ടി​ൽ ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സി​ന് പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഘം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മൂ​ന്നാ​റി​ലെ​ത്തി​യ​ത്.

പ​ള​ളി​വാ​സ​ലി​ന് സ​മീ​പം വ​ച്ച് ഇ​വ​രു​ടെ വാ​ഹ​നം ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ന് വ​ഴി ന​ൽ​കി​യി​ലെ​ന്ന പേ​രി​ലാ​യി​രു​ന്നു അ​തി​ക്ര​മം. ആ​റ്റു​കാ​ട് സ്വ​ദേ​ശി​ക​ളാ​യ കൗ​ശി​ക്, സു​രേ​ന്ദ്ര​ൻ, അ​രു​ൺ സൂ​ര്യ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ച്ച​ത്.

ക​ല്ലു​കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ തൃ​ച്ചി സ്വ​ദേ​ശി​ക​ളാ​യ അ​ര​വി​ന്ദ്, ഗു​ണ​ശീ​ല​ൻ എ​ന്നി​വ​ർ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​വ​ർ ചി​കി​ത്സ​യി​ലാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ മൂ​ന്ന് പ്ര​തി​ക​ളെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

Advertisment