തണുത്ത് വിറച്ച് മൂന്നാര്‍. മൂന്നാറില്‍ ഇന്ന് പൂജ്യം ഡിഗ്രി സെല്‍ഷ്യസാണ് താപനില

ഇന്ന് പുലര്‍ച്ചെ മൂന്നാര്‍ ടൗണില്‍ രേഖപ്പെടുത്തിയത് 1.7 ഡിഗ്രി സെല്‍ഷ്യസ് താപനിലയായിരുന്നു.

New Update
munnar

ഇടുക്കി: തണുത്ത് വിറച്ച് മൂന്നാര്‍. മൂന്നാറില്‍ ഇന്ന് പൂജ്യം ഡിഗ്രി സെല്‍ഷ്യസാണ് താപനില.

Advertisment

നല്ലതണ്ണി, നടയാര്‍, തെന്മല, കന്നിമല എന്നിവിടങ്ങളിലാണ് അതിശൈത്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ഉള്‍ പ്രദേശങ്ങളില്‍ മൈനസ് ഡിഗ്രി രേഖപ്പെടുത്തി എന്നാണ് നാട്ടുകാര്‍ പറയുന്നത്. ദേവികുളത്ത് വാഹനങ്ങള്‍ക്ക് മുകളില്‍ ഐസ് തുള്ളികള്‍ ദൃശ്യമായി. 

ഇന്ന് പുലര്‍ച്ചെ മൂന്നാര്‍ ടൗണില്‍ രേഖപ്പെടുത്തിയത് 1.7 ഡിഗ്രി സെല്‍ഷ്യസ് താപനിലയായിരുന്നു. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് മൂന്നാറില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ദിവസങ്ങളായി മൂന്നാറില്‍ കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23നും മൂന്നാറില്‍ മൈനസ് രണ്ട് ഡിഗ്രിയിലേക്ക് താപനിലയെത്തിയിരുന്നു. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് മൂന്നാറില്‍ കൂടുതലായി തണുപ്പ് രേഖപ്പെടുത്താറുള്ളത്. ഈ മാസം അവസാനത്തോടെ താപനില മൈനസിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്

Advertisment