/sathyam/media/media_files/2025/12/21/munnar-2025-12-21-18-36-32.jpg)
തൊടുപുഴ: മൂന്നാറില്‍ അതിശൈത്യം തുടരുന്നു. ഉള്‍പ്രദേശങ്ങളില്‍ താപനില മൈനസ് ഒന്നിലെത്തി. കന്നിമല,
സെവന്‍മല, വട്ടവട, പാമ്പാടുംഷോല എന്നിവിടങ്ങളിലാണ് ശനിയാഴ്ച പുലര്‍ച്ചെ താപനില മൈനസിലേക്ക് താഴ്ന്നത്.
രാത്രിയിലും അതിരാവിലെയും തണുപ്പ് ആണെങ്കിലും പകല്‍ ചൂടിന് വലിയ കുറവൊന്നുമില്ലെന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.
/filters:format(webp)/sathyam/media/media_files/hTV0oeo71J2KR4BEoeaC.jpg)
മുന്നാര്‍ എക്കോപോയിന്റില്‍ 4.9 ഡിഗ്രിയായിരുന്നു രാവിലത്തെ ചൂട്.
ദിവസങ്ങളായി മൂന്നാറില്‍ കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23ന് മൂന്നാറില്‍ മൈനസ് രണ്ട് ഡിഗ്രിയിലേക്ക് താപനിലയെത്തിയിരുന്നു.
ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് മൂന്നാറില്‍ കൂടുതലായി തണുപ്പ് രേഖപ്പെടുത്താറുള്ളത്. തണുപ്പ് ആസ്വദിക്കാനെത്തുന്ന യാത്രക്കാരുടെ തിരക്കേറുന്ന സീസണാണ്.
രാത്രിയില്‍ മൂന്നാര്‍ ടൗണില്‍ താപനില പൂജ്യമായിരുന്നു.
നല്ലതണ്ണി, ലക്ഷ്മി, ചെണ്ടുവര എന്നിവിടങ്ങളിലും പൂജ്യം ഡിഗ്രിയായിരുന്നു താപനില. ശരാശരി നാല് ഡിഗ്രിയില്‍ തുടര്‍ന്നു.
മാട്ടുപ്പെട്ടി, കുണ്ടള എന്നിവിടങ്ങളില്‍ രണ്ടും സൈലന്റ്വാലി, ദേവികുളം, ഗ്യാപ് റോഡ് എന്നിവിടങ്ങളില്‍ ഒന്നുമായിരുന്നു താപനില. തലയാര്‍, മറയൂര്‍, കാന്തല്ലൂര്‍ എന്നിവിടങ്ങളിലും താപനില താഴ്ന്നു.
കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കൊടും ശൈത്യത്തിന്റെ സൂചനകളാണ് മൂന്നാറില്‍ അനുഭവപ്പെട്ടത്. കാശ്മീരിലെ പോലെ മേഘങ്ങളില്‍ നിന്ന് മഞ്ഞ് വീഴുകയല്ല മൂന്നാറില്‍ സംഭവിക്കുന്നത്. 'ഗ്രൗണ്ട് ഫ്രോസ്റ്റ്' എന്ന പ്രതിഭാസമാണ് സംഭവിക്കുന്നത്. താപനില പൂജ്യം ഡിഗ്രിയിലോ അതില്‍ താഴെയോ എത്തുമ്പോള്‍, പുല്ലിന്റെയും മണ്ണിന്റെയും ഉപരിതലത്തിലുള്ള ജലാംശം തണുത്തുറഞ്ഞ് ഐസ് പാളികളായി മാറുന്നതാണ് ഗ്രൗണ്ട് ഫ്രോസ്റ്റ്.​
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us