/sathyam/media/media_files/2025/10/07/sabarimala-gold-plate-murari-babu-1-2025-10-07-16-17-17.jpg)
കോട്ടയം: പമ്പയിലെ ആഗോള അയ്യപ്പ സംഗമത്തില്‍ കലവറയുടെ മുഖ്യചുമതല വഹിച്ചതു ദേവസ്വം ബോര്‍ഡ് അഡ്മിനിട്രേറ്റീവ് ഓഫീസര്‍ ആയിരുന്ന മുരാരി ബാബൂ.
ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ടു മുരാരിയുടെ ഇടപെടലില്‍ അന്വേഷണമുണ്ടായേക്കും. മുരാരി നടത്തിയ വന്‍ സാമ്പത്തിക ക്രമേക്കേടിന്റെ തെളിവുകളാണ് ഓരോ ദിവസവും പുറത്തേക്കു വരുന്നത്.
ഇതിനിടെയാണ് അയ്യപ്പസംഗമവുമായി ബന്ധപ്പെട്ടു മുരാരിയുടെ ഇടപെടലില്‍ ചോദ്യം ചെയ്യപ്പെടുന്നത്.
ഇക്കലത്ത് ദേവസ്വം ബോര്‍ഡിന്റെ വിശ്വസ്തന്‍ കൂടിയായിരുന്നു മുരാരി. രണ്ടാമതൊന്ന് ആലോചിക്കാതെ മുരാരിയെ ചുമതലയേല്‍പ്പിക്കാനും കാരണം ഇതാണ്.
ആഗോള അയ്യപ്പ സംഗമത്തില്‍ 4126 പേര്‍ പങ്കെടുത്തതായി ദേവസ്വം ബോര്‍ഡ് വിശദീകരിക്കുന്നത്. സംഘാടകര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ പങ്കാളിത്തം കൊണ്ടു സംഗമം വലിയ വിജയമായെന്നു പറയുമ്പോഴും ഒഴിഞ്ഞ കസേരകളാണു വേദിയില്‍ ഉണ്ടായിരുത്.
/filters:format(webp)/sathyam/media/media_files/2025/10/23/murari-babu-2025-10-23-19-05-46.jpg)
ഇതു വലിയ രീതിയില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഈ കണക്കുകളാണു ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്.
ശബരിമല സ്വര്‍ണപ്പാളിത്തട്ടിപ്പിനു പിന്നാലെ ദേവസ്വം ബോര്‍ഡിനു കീഴിലെ വിവിധ ക്ഷേത്രങ്ങളിലെ ആനയെഴുന്നള്ളിപ്പിലും ഉണ്ടായ ഗുരുതരമായ ക്രമക്കേടുകള്‍ പുറത്തു വന്നിട്ടുണ്ട്.
മുരാരി ബാബുവിനെതിരെയാണ് ഈ കണ്ടെത്തലുകളിലും ആക്ഷേപം ഉയരുന്നത്. ഇതോടൊപ്പം മുരാരി ബാബു വീട് വെയ്ക്കാന്‍ ഈ പണം ഉയോഗിച്ചുവെന്ന നിഗമനവും ഉണ്ട്.
2019 കാലയളവില്‍ ശബരിമലയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി മുരാരി ഉണ്ടായിരുന്ന സമയത്താണ് വീട് വെച്ചതും. രണ്ടു കോടിയുടെ മൂല്യമാണ് വീടിന് കണക്കാക്കുന്നത്.
ദേവസ്വം ബോര്‍ഡില്‍ മുരാരി ബാബുവിന്റേത് ആരെയും അതിശയിപ്പിക്കുന്ന വളര്‍ച്ചയാണ്. ഏറ്റുമാനൂരില്‍ നിന്നുമാണ് കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ ശബരിമലയിലെ ഉന്നത സ്ഥാനങ്ങളിലേക്കു മുരാരി ബാബു എത്തിയത്.
/filters:format(webp)/sathyam/media/media_files/2025/10/23/murari-babu-2025-10-23-09-44-05.jpg)
ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ തുടങ്ങിയ ഔദ്യോഗിക ജീവിതം ദേവസ്വം ബോര്‍ഡിലെ രണ്ടാമനായി വളര്‍ന്നു. രാഷ്ട്രീയ ബന്ധങ്ങളാണ് ദേവസ്വം ബോര്‍ഡിലെ അവസാന വാക്കിലേയ്ക്കുളള മുരാരിയുടെ വളര്‍ച്ചയ്ക്കു വഴിയൊരുക്കിയത്.
ഏറ്റുമാനൂരില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍, അസിസ്റ്റന്റ്‌ദേവസ്വം കമ്മിഷണര്‍, എറ്റുമാനൂര്‍ ഉള്‍പ്പെടുന്ന വൈക്കത്തെ ഡപ്യൂട്ടി ദേവസ്വം കമ്മിഷണര്‍, തിരുനക്കരയില്‍ അസിസ്റ്റന്റ് ദേവസ്വം കമ്മിഷണര്‍ എന്നീ നിലകളിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
സ്ഥലം മാറി മറ്റു ക്ഷേത്രങ്ങളിലേക്കു പോയപ്പോഴും പ്രമുഖ ക്ഷേത്രങ്ങളായ വൈക്കം, ഏറ്റുമാനൂര്‍, തിരുനക്കര എന്നിവിടങ്ങളിലെ ഉത്സവങ്ങള്‍ക്കു സ്‌പെഷല്‍ ഓഫിസര്‍ തസ്തികയില്‍ സേവനമനുഷ്ഠിച്ചു.
ഈ മൂന്നു ക്ഷേത്രങ്ങളിലും ഉത്സവത്തിന് ആനകളെ കരാറെടുക്കുന്നതില്‍ ക്രമക്കേടു നടത്തിയതായി പിന്നീട് കണ്ടെത്തിയിരുന്നു. ഏറ്റുമാനൂരിലാണ് ഏറ്റവും കൂടുതല്‍ കാലയളവില്‍ ജോലി ചെയ്തത്.
ക്ഷേത്രത്തിലെ ശ്രീ കോവിലില്‍ തീപിടിച്ചതും സ്വര്‍ണപ്രഭയിലെ മൂന്നു നാഗപ്പാളികള്‍ വിളക്കിച്ചേര്‍ത്തതും ഈ കാലയളവിലാണു ഉണ്ടായത്.
ശബരിമലയില്‍ പിന്നീട് എക്‌സിക്യൂട്ടീവ് ഓഫീസറായി ഉയര്‍ന്ന പദവിയിലേക്കുയര്‍ന്ന മുരാരി ബാബു പിന്നീട് ദേവസ്വം ഡെപ്യൂട്ടി ഡയറക്ടറായി ബോര്‍ഡിലെ രണ്ടാമനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
/filters:format(webp)/sathyam/media/media_files/2025/09/16/ayyappa-sangamam-sabarimala-2025-09-16-23-50-18.jpg)
ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ഉണ്ടായ ദുരൂഹമായ തീപിടുത്തത്തില്‍ ഏഴര പൊന്നാനയ്ക്കു കേട് പറ്റിയെന്നും പറഞ്ഞു പുറത്തെടുത്തപ്പോള്‍ നാട്ടുകാര്‍ ഇടപെട്ടാണു തടഞ്ഞത്.
അന്ന് അവിടെ സ്‌പെഷല്‍ ഓഫീസര്‍ ആയിരുന്ന മുരാരി ബാബുവിനെ പ്രമോഷന്‍ നല്‍കിയാണ് ശബരിമലയില്‍ കൊണ്ടുപോയി ഇരുത്തിയത്.]
ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഉണ്ടായ ക്രമക്കേടുകളുടെ പേരില്‍ 2022-ല്‍ ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് ദേവസ്വം വിജിലന്‍സ് കത്ത് നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ട്.
2021-ല്‍ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ അഗ്‌നിബാധ സംബന്ധിച്ച കേസിലാണ് ഇയാള്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്തിരുന്നത്. അന്ന് വിജിലന്‍സ് കണ്ടെത്തിയതു ഗുരുതര കുറ്റങ്ങളായിരുന്നു.
എന്നാല്‍, ആ റിപ്പോര്‍ട്ട് പൂഴ്ത്തിയ ദേവസ്വം ബോര്‍ഡ് മുരാരിയെ ശബരിമലയില്‍ എക്‌സിക്യൂട്ടീവ് ഓഫീസറായി പ്രമോഷനോടെ നിയമിക്കുകയാണ് ചെയ്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us