/sathyam/media/media_files/DecWjuhCz6NyKSTFle4D.jpg)
തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് ഭരണത്തിൽ എത്തിയാൽ കസേരയിൽ മാത്രമേ കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകൂ എന്നും ഭരിക്കുന്നത് മുസ്ലിം ലീഗായിരിക്കുമെന്നും ബി ജെ പി.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ യു ഡി എഫിന്റെ തനിനിറം പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു.
ഉമ്മൻ ചാണ്ടി സർക്കാരിൽ മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി സർക്കാരിൽ പിടിമുറുക്കാൻ ശ്രമിച്ചവരാണ് മുസ്ലിം ലീഗ്.
മുസ്ലിം ലീഗ് ഭരിക്കുന്ന സാഹചര്യമുണ്ടായാൽ കേരളത്തിൽ മറ്റ് മത ന്യൂനപക്ഷ-ഭൂരിപക്ഷ സമുദായങ്ങൾ നേരിടേണ്ടി വരുന്ന ദുരിതങ്ങൾ നിരവധിയാണെന്നും വി മുരളീധരൻ പറഞ്ഞു.
കോൺഗ്രസ് - ജമാഅത്തെ ഇസ്ലാമി സഖ്യം, മുസ്ലിം ലീഗിന് കൂടുതൽ സീറ്റുകൾ വേണമെന്ന ആവശ്യം എന്നിവയ്ക്ക് പിന്നാലെ ഉപമുഖ്യമന്ത്രി സ്ഥാനവും ലീഗ് ആവശ്യപ്പെട്ടു കഴിഞ്ഞു. ഇക്കാര്യത്തിൽ എന്താണ് കോൺഗ്രസിന്റെ നിലപാടെന്നും വി.മുരളീധരൻ ചോദിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us