കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ വായ്പാ എന്‍ബിഎഫ്‌സിയായ മുത്തൂറ്റ് ഫിനാന്‍സ് കോര്‍പറേറ്റ് സാമൂഹ്യ ഉത്തരവാദിത്തത്തിന്റെ ഭാഗമായി 2024 സാമ്പത്തിക വര്‍ഷം വിവിധ പദ്ധതികളിലൂടെ 10 കോടി രൂപ ചെലവഴിച്ച് ആറു ലക്ഷം പേരുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കി.
1887ല്‍ സഥാപിതമായ മുത്തൂറ്റ് ഗ്രൂപ്പിന്റെ തുടക്കം മുതല്‍ തുടരുന്ന പാരമ്പര്യമാണ് സമൂഹത്തെ ഉന്നമിപ്പിക്കുക, സുസ്ഥിരത വളര്‍ത്തുക എന്നിവ. ആരോഗ്യം, വിദ്യാഭ്യാസം, ജീവിത മാര്‍ഗത്തിനുള്ള പിന്തുണ, പുനരുപയോഗ ഊര്‍ജ്ജം, സ്‌പോര്‍ട്‌സ് പ്രതിഭകള്‍ക്കുള്ള പ്രോല്‍സാഹനം, ഇന്ത്യയിലെ ആര്‍ട്ടിസ്റ്റുകള്‍ക്കുള്ള പിന്തുണ, വന്യജീവി സംരക്ഷണം തുടങ്ങി മറ്റ് അടിസ്ഥാന സൗകര്യ വികസനങ്ങളില്‍ വരെ ഊന്നിയുള്ളതാണ് മുത്തൂറ്റ് സിഎസ്ആര്‍ സംരംഭങ്ങള്‍. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സംരംഭങ്ങള്‍ വ്യാപിക്കുന്നു.
മുത്തൂറ്റ് ഫിനാന്‍സിന്റെ സിഎസ്ആര്‍ സംരംഭങ്ങള്‍ യുഎന്‍എസ്ഡിജി1 (ദാരിദ്ര്യം അകറ്റുക), യുഎന്‍എസ്ഡിജി2 (വിശപ്പില്ലാത്ത), യുഎന്‍എസ്ഡിജി3 (നല്ല ആരോഗ്യവും സൗഖ്യവും), യുഎന്‍എസ്ഡിജി4 (നിലവാരമുള്ള വിദ്യാഭ്യാസം) തുടങ്ങിയവ ഉള്‍പ്പടെ ഐക്യരാഷ്ട്ര സഭയുടെ 12 സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ചേര്‍ന്നു പോകുന്നു. വിദ്യാഭ്യാസത്തിന് പ്രാഥമിക പരിഗണന കൊടുക്കുന്നതിനാല്‍ സിഎസ്ആറിന്റെ 75 ശതമാനവും ചെലവിടുന്നത് ഈ രംഗത്തേക്കാണെന്നത് കമ്പനി റിപ്പോര്‍ട്ട് ചെയ്യുന്നു.
പുതിയ അക്കാദമിക്ക് സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുക, സ്‌കൂള്‍ സ്റ്റേഷനറിക്ക് സംഭാവന, സ്മാര്‍ട്ട് അംഗണവാടികളുടെ നിര്‍മാണവും നവീകരണവും, ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും. ഏതാണ്ട് 10 കോടി രൂപയോളമാണ് സ്‌പോര്‍ട്‌സ് പ്രവര്‍ത്തനങ്ങള്‍ക്കായും ആഗോള മല്‍സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നവര്‍ക്കുമായി ചെലവഴിച്ചത്.
മുത്തൂറ്റ് ഗ്രൂപ്പിന്റെ മൂല്യങ്ങളിലും ധാര്‍മ്മികതയിലും ശക്തമായി വിശ്വസിക്കുന്ന ഒരാളെന്ന നിലയില്‍ 2024 സാമ്പത്തിക വര്‍ഷത്തില്‍ ചെറിയ മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് മുത്തൂറ്റ് ജോര്‍ജ് പറഞ്ഞു.
തങ്ങളുടെ സിഎസ്ആര്‍ സംരംഭങ്ങളുടെ പിന്നിലെ പ്രധാന ലക്ഷ്യം സാമൂഹിക വികസനത്തിന് ഉത്തേജകമാകുക, ഇന്ത്യയുടെ സുസ്ഥിര സാമ്പത്തിക വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുക, ആത്മനിര്‍ഭര്‍ ഭാരത് കൂടുതല്‍ സൃഷ്ടിക്കുക എന്നിവയാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.