മുവാറ്റുപുഴ: പൊലീസിൽ പരാതി നൽകിയതിനു പ്രതികാരം ചെയ്യാൻ വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ പ്രതി പിടിയിൽ.
വെള്ളൂർകുന്നം, കടാതി ഒറമടത്തിൽ വീട്ടിൽ മോൻസി വർഗീസ് (44)നെയാണ് മുവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കടാതി സ്വദേശിയുടെ വീടിന് നേർക്കാണ് ആക്രമണം നടത്തിയത്.
വീട്ടുകാരെ കൊന്നുകളയുമെന്ന് പറഞ്ഞ് പരാതിക്കാരന്റെ അമ്മയെ ഭീഷണിപ്പെടുത്തുകയും വീടിന്റെ മുൻവശത്തെ ജനൽ ചില്ലുകൾ അടിച്ച് തകർക്കുകയും ചെയ്തു.
പ്രതി പരാതിക്കാരനെയും കുടുംബത്തേയും അപായപ്പെടുത്താൻ വീടിന് തീ വക്കുകയായിരുന്നു.
ഷെഡ്ഡിൽ ഇരുന്ന ഇരുചക്രവാഹനം കനാലിൽ തള്ളിയിട്ട് നാശനഷ്ടം വരുത്തിയതിന് പൊലീസിൽ പരാതി കൊടുത്തതിലുള്ള വിരോധമാണ് കാരണം. മുവാറ്റുപുഴ കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.