New Update
/sathyam/media/media_files/2025/01/01/VBBi1Ek6ZzkXVVNlK8ni.jpg)
മുഴപ്പിലങ്ങാട്: ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു. മുഴപ്പിലങ്ങാട് ഡിസ്പന്‍സറിക്ക് സമീപം അസീസ് വില്ല റോഡില്‍ 'നയീമാസി'ലെ റയീസ്- ശബാന ദമ്പതികളുടെ മകന്‍ അഹമ്മദ് നിസാമുദ്ദീന്‍ (15) ആണ് മരിച്ചത്.
Advertisment
തലശ്ശേരി ബി.ഇ.എം.പി ഹൈസ്‌ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. പൊലീസ് സ്റ്റേഷന് സമീപത്തെ ഗേറ്റില്ലാത്ത റെയില്‍വെ ക്രോസ് കടന്ന് വീട്ടിലേക്ക് വരുമ്പോള്‍ അബദ്ധത്തില്‍ ട്രെയിന്‍ തട്ടുകയായിരുന്നു.
മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം എടക്കാട് മണപ്പുറം പള്ളിയില്‍ ഖബറടക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us