/sathyam/media/media_files/2025/01/03/vZ71qjNEkv0O9hHGUENt.jpg)
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിജയിക്കുമെന്ന അമിത ആത്മവിശ്വാസം തിരിച്ചടിയായെന്നും നഗരങ്ങളിലടക്കം ചില പ്രദേശങ്ങളിൽ സംഘടനാ ദൗർബല്യം ഉണ്ടായെന്നും ഗോവിന്ദൻ പറഞ്ഞു.
എന്നാൽ ശബരിമല വിഷയം തിരിച്ചടിയായില്ലെന്നും സർക്കാരിനെക്കുറിച്ച് ജനങ്ങൾക്ക് നല്ല അഭിപ്രായമാണെന്നും ഭരണവിരുദ്ധ വികാരമില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പിനെക്കാൾ വോട്ട് വർധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയും വർഗീയ ശക്തികളും യുഡിഎഫിനൊപ്പമാണെന്നും പിന്നിലായ മണ്ഡലങ്ങൾ തിരിച്ചുപിടിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു. ജനുവരി 15 മുതൽ 22 വരെ വീടുകൾ കയറി വിശദീകരണം നടത്തും. ജനുവരി 12ന് കേന്ദ്ര സർക്കാരിനെതിരെ സത്യാഗ്രഹം സംഘടിപ്പിക്കും.
ഫെബ്രുവരിയിൽ മൂന്ന് മേഖലകളിലായി എൽഡിഎഫ് വാഹനപ്രചാരണ ജാഥ നടത്തുമെന്നും ഗോവിന്ദൻ അറിയിച്ചു. ജനുവരി 5ന് 23,000 വാർഡുകളിൽ തൊഴിലുറപ്പ് പദ്ധതി സംരക്ഷണ അസംബ്ലിയും സംഘടിപ്പിക്കും.
കോൺഗ്രസുകാർ ഏത് നിമിഷവും ബിജെപിയിൽ ചേരുന്ന അവസ്ഥയാണെന്നും എംഎൽഎ ഓഫീസ് തർക്കത്തിൽ കോൺഗ്രസ് നേതാവ് കെ. മുരളീധരൻ ബിജെപിയെ പിന്തുണച്ചതായും അദ്ദേഹം ആരോപിച്ചു. ബിജെപിയുടെ ആശയങ്ങൾ കോൺഗ്രസ് ഏറ്റെടുക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us