New Update
/sathyam/media/media_files/2025/08/21/m-v-govindan-2025-08-21-23-19-07.jpg)
തിരുവനന്തപുരം: എ.കെ. ബാലന്റെ മാറാട് പരാമർശവുമായി ബന്ധപ്പെട്ട വിവാദത്തിൽ മാധ്യമങ്ങളെ വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
Advertisment
വർഗീയതക്കെതിരായ വിമർശനങ്ങളെ മാധ്യമങ്ങൾ മതത്തിനെതിരായ നിലപാടായി അവതരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ആർ.എസ്.എസ്. വിരുദ്ധ വിമർശനം ഹിന്ദുമത വിരുദ്ധമെന്നും, ജമാഅത്തെ ഇസ്‌ലാമിക്കെതിരായ വിമർശനം മുസ്‌ലിംകൾക്കെതിരാണെന്നുമാണ് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് ഗോവിന്ദൻ പറഞ്ഞു.
മാറാട് പരാമർശത്തിൽ ജമാഅത്തെ ഇസ്‌ലാമി അയച്ച വക്കീൽ നോട്ടീസിൽ മാപ്പ് പറയാനോ നഷ്ടപരിഹാരം നൽകാനോ മനസ്സില്ലെന്ന് എ.കെ ബാലൻ പ്രതികരിച്ചരുന്നു.
യു.എഡി.എഫ് അധികാരത്തിലെത്തിയാൽ ആഭ്യന്തരവകുപ്പ് ജമാഅത്തെ ഇസ്‌ലാമിക്കായിരിക്കുമെന്നും മാറാട് കലാപം ആവർത്തിക്കുമെന്നുമായിരുന്നു എ.കെ ബാലന്‍റെ വിവാദ പ്രസ്താവന.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us