രാഹുലിലൂടെ പുറത്തുവരുന്നത് കോണ്‍ഗ്രസ്സിന്റെ ജീര്‍ണ്ണാവസ്ഥയെന്ന് എം.വി ​ഗോവിന്ദൻ. ജാമ്യംകിട്ടി പുറത്തിറങ്ങിയാല്‍ സംഘടനാപ്രവര്‍ത്തനത്തിലേക്ക് രാഹുല്‍ വീണ്ടുമിറങ്ങും. അതിനൊന്നും യാതൊരു ഉളുപ്പുമില്ലെന്നും ​ഗോവിന്ദന്റെ പരിഹാസം

New Update
mv-govindan.1.2793590

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിലൂടെ കോണ്‍ഗ്രസിന്റെ ജീര്‍ണ്ണാവസ്ഥയാണ് പുറത്തുവരുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. 

Advertisment

രാഹുലിന് ഇപ്പോഴും കോണ്‍ഗ്രസ് നേതാക്കളുടെ പൂര്‍ണ പിന്തുണയുണ്ടെന്നും, കേസില്‍ ജാമ്യം ലഭിച്ചാല്‍ വീണ്ടും കോണ്‍ഗ്രസ് സംഘടനാപ്രവര്‍ത്തനത്തിലേക്ക് മടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാകാനുള്ള യോഗ്യത രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രവര്‍ത്തനങ്ങളിലൂടെ വ്യക്തമാകുന്നതായും, ഇതാണ് കോണ്‍ഗ്രസില്‍ പ്രധാന യോഗ്യതയെന്ന് ജനം തിരിച്ചറിയണമെന്നും എം വി ഗോവിന്ദന്‍ പരിഹസിച്ചു. 

രാഹുലിനെതിരെയുള്ള പുതിയ വെളിപ്പെടുത്തലുകള്‍ ഗൗരവമേറിയതാണെന്നും, ഡിഎന്‍എ പരിശോധനയിലൂടെ കാര്യങ്ങള്‍ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

കുറ്റകൃത്യങ്ങള്‍ നടന്ന കാലഘട്ടങ്ങളില്‍ രാഹുല്‍ കോണ്‍ഗ്രസ് അംഗവും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും എംഎല്‍എയുമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ എം വി ഗോവിന്ദന്‍, രാഹുലിനെ പുറത്താക്കാന്‍ കോണ്‍ഗ്രസ് എപ്പോഴാണ് തയ്യാറാകുന്നതെന്ന് ജനം ഓര്‍ക്കണമെന്നും പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്ന കാര്യത്തില്‍ നിയമപരമായ പരിശോധന നടക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment