/sathyam/media/media_files/wWjaJHdLEOD72LQ02yTj.jpg)
തിരുവനന്തപുരം: എസ്എന്‍ഡിപി നേതൃത്വത്തെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ശ്രീനാരായണ ഗുരുവിന്റെ ദാര്‍ശനിക കാഴ്ചപ്പാടില്‍നിന്നു വ്യത്യസ്തമായ നിലപാടാണ് സംഘപരിവാറിന് അനുകൂലമായി പല സ്ഥലത്തും എസ്എന്‍ഡിപിയുടെ നേൃതനിരയിലുള്ളവര്‍ സ്വീകരിക്കുന്നതെന്ന് ഗോവിന്ദന്‍ വിമര്‍ശിച്ചു.
മതനിരപേക്ഷ ഉള്ളടക്കമുള്ള കേരളത്തിന് അനുയോജ്യമായ നിലപാടല്ല ഇത്. എസ്എന്‍ഡിപി രൂപീകരണം മുതല്‍ സ്വീകരിച്ച മതനിരപേക്ഷ ഉള്ളടക്കം ഉണ്ട്. അതില്‍നിന്നു വ്യത്യസ്തമായി വര്‍ഗിയതയിലേക്കു നീങ്ങാനുള്ള ചില ശ്രമങ്ങള്‍ നടക്കുന്നുവെന്ന് ഗോവിന്ദന്‍ വിമര്‍ശിച്ചു.
തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബിഡിജെഎസിന്റെ രൂപീകരണത്തോട് കൂടി ബിജെപി അജണ്ടയുടെ ഭാഗമായി എസ്എന്‍ഡിപിയിലേക്ക് കടന്നുകയറി. എസ്എന്‍ഡിപിയില്‍ വര്‍ഗീയ വത്കരണത്തിലേക്ക് നീങ്ങുന്ന ഒരു വിഭാഗം ബിജെപിക്കായി സജീവമായി ഇടപെട്ടിട്ടുണ്ടെന്നും ഗോവിന്ദന്‍ ആരോപിച്ചു.