/sathyam/media/media_files/wWjaJHdLEOD72LQ02yTj.jpg)
തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലമാക്കാന്‍ ശ്രമിച്ചത് ആര്‍എസ്എസ് ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പിന്നില്‍ ഗൂഢാലോചനയുണ്ട്. ഉദ്യോഗസ്ഥന്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്നും ഗോവിന്ദന്‍ സമ്മതിച്ചു.
പി ശശിക്കെതിരായ അൻവറിന്റെ പരാതിയിൽ കാതലായ പ്രശ്നം ഒന്നുമില്ല. പി ശശിയെ ബോധപൂർവ്വം അപമാനിക്കാനുള്ള പ്രയോഗം മാത്രമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
തൃശ്ശൂരില്‍ യു.ഡി.എഫ്. വോട്ടുകളാണ് ബി.ജെ.പി.യുടെ വിജയത്തിന് കാരണമായതെന്നും ഗോവിന്ദന്‍ ആവര്‍ത്തിച്ചു. പൊലീസ് സംവിധാനത്തെ ജനകീയസേന എന്ന രീതിയില്‍ മാറ്റുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
ആര്‍എസ്എസ് ബന്ധം ആരോപിക്കുന്നത് മുഖ്യമന്ത്രിയുടെ പിന്തുണ ഇല്ലാതാക്കാനാണ്. മതരാഷ്ട്രവാദത്തിനെതിതിരേ ശക്തമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. മതേതരവാദികള്‍ക്കിടിയിലും ന്യൂനപക്ഷങ്ങള്‍ക്കിടയിലും വലിയ അംഗീകരം മുഖ്യമന്ത്രിക്കുണ്ടെന്നും ഗോവിന്ദന്‍ അവകാശപ്പെട്ടു.
ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രിയുടെ ഭാഗമാണ് ശരി. പിആർ ഏജൻസിയാണ് അഭിമുഖത്തിന് സമീപിച്ചതെന്ന വാദം തെറ്റാണ്. എഡിജിപി എംആർ അജിത് കുമാർ-ആർഎസ്എസ് കൂടിക്കാഴ്ചയിൽ അന്വേഷണം അവസാന ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആരോപണം ശരിയെങ്കിൽ നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.