കണ്ണൂര്‍: സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ദുര്‍ബല വിഭാഗത്തിന് വേണ്ടിയുള്ളതാണന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.
സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടത്തിലും പെന്‍ഷന്‍ മുടക്കിയിട്ടില്ല.
അനര്‍ഹമായി പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ക്കെതിരെ കര്‍ശനമായ നിലപാട് സ്വീകരിക്കും. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടന്നും ഗോവിന്ദന്‍ പറഞ്ഞു.