/sathyam/media/media_files/2024/12/21/asS4JxPZcF4t2UmMj8Hl.jpg)
കണ്ണൂര്‍: ടിപി വധക്കേസ് പ്രതി കൊടി സുനിയുടെ പരോള്‍ മഹാപരാധമാണെന്നും അല്ലെന്നും താന്‍ പറഞ്ഞിട്ടില്ലെന്ന് സിപിഎം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നമുക്ക് ഇതില്‍ ഇടപെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി നിലപാടാണ് താന്‍ പറഞ്ഞത്. ആര്‍ക്കെങ്കിലും പരോള്‍ നല്കുന്നതില്‍ സിപിഎം ഇടപെടാറില്ല. പൊലീസ് റിപ്പോര്‍ട്ട് അവഗണിച്ചോയെന്ന് സര്‍ക്കാര്‍ പരിശോധിക്കട്ടെ. ഒരാളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തമോ, വേറൊരാളെ ശക്തമായി അവസാനിപ്പിക്കേണ്ട ഉത്തരവാദിത്തമോ ഒന്നും പാര്‍ട്ടിക്കില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു
/sathyam/media/media_files/u71WndYXTv2nKwYKLyWB.jpg)
കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശ ചടങ്ങില്‍ സിപിഎം നേതാക്കള്‍ പങ്കെടുത്തതിനെയും അദ്ദേഹം ന്യായീകരിച്ചു. ക്ഷണിച്ചാല്‍ പോകുന്നത് സാമാന്യ മര്യാദയുടെ ഭാഗമാണ്.
ഗൃഹപ്രവേശനം നടത്തുന്നയാള്‍ പ്രതിയാണോ കോണ്‍ഗ്രസാണോ മാര്‍ക്സിസ്റ്റാണോ ബിജെപിയാണോ എന്ന് നോക്കിയിട്ടാണോ പോവുക?.
അതൊക്കെ വലിയ പ്രശ്നമാക്കാന്‍ നോക്കേണ്ട. മാധ്യമങ്ങള്‍ ഓരോന്ന് ഓരോന്ന് കണ്ടുപിടിച്ച് വാര്‍ത്തയുണ്ടാക്കി കമ്യൂണിസ്റ്റ് വിരുദ്ധതയുണ്ടാക്കാന്‍ നോക്കുകയാണ്.
ഒരാള്‍ കൊലക്കേസില്‍ പ്രതിയായിപ്പോയി. ആ പ്രതിയുടെ ഗൃഹപ്രവേശനത്തിന് പങ്കെടുത്തതില്‍ എന്താണ് മഹാപരാധം?. എല്ലാം നെഗറ്റീവ് അല്ല. എല്ലാം പോസിറ്റീവ് ആയി ചിന്തിക്കണം. എങ്കില്‍ മാത്രമേ മനുഷ്യന് ജീവിച്ച് മുന്നോട്ടു പോകാന്‍ കഴിയൂ
/sathyam/media/media_files/2025/01/01/57cGRjVSVo4gBiM4pLnp.jpg)
പാര്‍ട്ടി തള്ളിപ്പറഞ്ഞ എത്രയാളുകളുടെ കല്യാണത്തിനും വീടുകളിലും എത്ര ആളുകള്‍ പോകുന്നുണ്ട്?. നിങ്ങള്‍ക്ക് എന്തിന്റെ സൂക്കേടാണ്? നാട്ടില്‍ ഏതെങ്കിലും ഗൃഹപ്രവേശമോ, കല്യാണമോ നടക്കുന്നു, ആ കല്യാണത്തിന് പോയി, ഈ കല്യാണത്തില്‍ പങ്കെടുത്തു എന്ന് ചോദിക്കുന്നതിന്റെ കാര്യമെന്താ?.
മാധ്യമപ്രവര്‍ത്തനം എന്നാല്‍ ഇമ്മാതിരി ജാള്യതയോടുകൂടിയാണോ കൈകാര്യം ചെയ്യേണ്ടത്. മാനവും മര്യാദയും വേണ്ടേ?. ചോദ്യത്തിന് മാന്യത വേണ്ടേയെന്നും ഗോവിന്ദന്‍ ചോദിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us