കൊല്ലം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് രൂക്ഷ വിമര്‍ശനം. സംസ്ഥാന സമ്മേളനത്തിലെ പൊതു ചര്‍ച്ചയിലാണ് സംസ്ഥാന സെക്രട്ടറിക്ക് ഇതിലെ രൂക്ഷാ വിമര്‍ശനം നടന്നത്.
പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ വീതം വയ്ക്കുമ്പോള്‍ സെക്രട്ടറി സ്വന്തം ജില്ലയായ കണ്ണൂരിനോട് പക്ഷപാതിത്വം കാട്ടുന്നു എന്നാണ് പ്രതിനിധികളുടെ വിമര്‍ശനം.
പത്തനംതിട്ടയില്‍ നിന്നുള്ള സിഐടിയു ജില്ലാ സെക്രട്ടറി പി ബി ഹര്‍ഷകുമാറാണ് എം വി ഗോവിന്ദനെതിരെ ആഞ്ഞടിച്ചത്. സ്ഥാനമാനങ്ങള്‍ എല്ലാം കണ്ണൂരുകാര്‍ക്കാണ്. പാര്‍ട്ടി സെക്രട്ടറി എപ്പോഴും മെറിറ്റും മൂല്യവും പറയുന്നുണ്ട്. പക്ഷേ സ്ഥാനങ്ങള്‍ വീതം വെച്ച് വരുമ്പോള്‍ കണ്ണൂര്‍കാര്‍ക്ക് മാത്രമാണ് പരിഗണന ലഭിക്കുന്നത്.
മറ്റുള്ളവരെല്ലാം തഴയപ്പെടുകയാണെന്നും ഹര്‍ഷകുമാര്‍ വിമര്‍ശിച്ചു. പാര്‍ട്ടി സ്ഥാനങ്ങള്‍ക്ക് സംവരണമുണ്ടോയെന്ന് മറ്റു ചില പ്രതിനിധികളും വിമര്‍ശിച്ചു. എല്ലാ സ്ഥാനങ്ങളും ഒരു ജില്ലയ്ക്ക് തന്നെയാണ് ലഭിക്കുന്നത്.
അങ്ങനെ ഒരു ജില്ലയ്ക്ക് മാത്രമായി സംവരണം ചെയ്തിട്ടുണ്ടൊയെന്നായിരുന്നു വിമര്‍ശനം. മന്ത്രിമാര്‍ക്കും പൊതു ചര്‍ച്ചയില്‍ വിമര്‍ശനം ഏല്‍ക്കേണ്ടിവന്നു.
പല മന്ത്രിമാരുടെ പ്രവര്‍ത്തനം മോശമാണ്. മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാര്‍ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ലെന്നും വിമര്‍ശനം ഉണ്ട്.