/sathyam/media/media_files/qrDf3IWxpnaPd4ObmlWf.jpg)
തിരുവനന്തപുരം: കേരളത്തില്‍ ബി.ജെ.പിയും എല്‍.ഡി.എഫും തമ്മിലാണ് മത്സരമെന്ന എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്റെ വാദത്തെ തള്ളി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കേരളത്തിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിൽ തന്നെയാണെന്നും പ്രത്യേക സാഹചര്യത്തിൽ പറഞ്ഞ ഇപിയുടെ വാക്കുകൾ വിവാദമാക്കേണ്ടതില്ലെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.
കോണ്‍ഗ്രസിലെ വലിയൊരുവിഭാഗം കൂടുമാറിപ്പോയിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് മത്സരം ബി.ജെ.പിയും എല്‍.ഡി.എഫും തമ്മിലാണെന്ന് പറഞ്ഞത്. രാഷ്ട്രീയമായി കേരളത്തിലെ പ്രമുഖരാഷ്ട്രീയപ്പാര്‍ട്ടി ബി.ജെ.പിയല്ല. ഇവിടെ ബി.ജെ.പി. പ്രധാനപ്പെട്ട പാര്‍ട്ടിയല്ല. മൂന്നുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടുന്നുണ്ട്. എന്നാല്‍, പ്രധാനമായും യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് മത്സരമെന്നും ഗോവിന്ദന്‍ പറഞ്ഞു. ഇന്നലെ ഇപിയെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയനും രം​ഗത്തെത്തിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us