New Update
/sathyam/media/media_files/2024/11/23/GA9gy1TTlMD8ZbVFJLIL.jpg)
തിരുവനന്തപുരം: കരുവന്നൂരിലെ തെറ്റായ ഒരു പ്രവണതയെയും അംഗീകരിക്കുന്നില്ല എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. എന്നാല്‍ അതിന്റെ പേരില്‍ പാര്‍ട്ടിക്കെതിരായി നടത്തുന്ന നീക്കം അനുവദിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.
Advertisment
സ്വകാര്യ സര്‍വ്വകലാശാല വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ സംവിധാനത്തെ മാത്രം മുന്‍നിര്‍ത്തി മുന്നോട്ട് പോകാനാകില്ല എന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
പ്രൈവറ്റ് യൂണിവേഴ്‌സിറ്റികള്‍ ഉള്‍പ്പെടെ ശക്തിപ്പെടണം.എന്നാല്‍ എന്തൊക്കെ നിയന്ത്രണങ്ങള്‍ സര്‍ക്കാറിന് കൊണ്ടുവരാന്‍ പറ്റുമോ അതെല്ലാം ഉണ്ടാകും. സംവരണം അടക്കം എല്ലാ കാര്യങ്ങളും ഉണ്ടാകും. വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും സംഘടനാ സ്വാതന്ത്രം ഉണ്ടാകും എന്നും ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us