Advertisment

അൻവർ പറയുന്നത് പോലെയുള്ള കാര്യങ്ങൾ ചെയ്യുന്ന ആളല്ല പി ശശി, ഗൗരവത്തോടെ ആരോപണം ഉന്നയിച്ചാൽ ഗൗരവമുള്ളതാകുമോ ? അന്‍വറിനെ തള്ളിയും ശശിയെ പിന്തുണച്ചും എം.വി. ഗോവിന്ദന്‍; ശശിക്ക് സിപിഎമ്മിന്റെ ക്ലീന്‍ ചിറ്റ്

പി.വി അൻവറിനെ തള്ളിയും, പി. ശശിയെ പിന്തുണച്ചും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍

New Update
mv govindan p sasi pv anvar

തിരുവനന്തപുരം : പി.വി അൻവറിനെ തള്ളിയും, പി. ശശിയെ പിന്തുണച്ചും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ പരാതി പരിശോധിക്കുമെന്ന് പറഞ്ഞ ഗോവിന്ദന്‍, എന്നാല്‍ ശശി അത്തരം കാര്യങ്ങളൊന്നും ചെയ്യില്ലെന്ന് പ്രതികരിച്ചു.

Advertisment

ഗൗരവത്തോടെ ആരോപണം ഉന്നയിച്ചാൽ ഗൗരവമുള്ളതാകുമോ എന്നായിരുന്നു ഗോവിന്ദന്റെ പരിഹാസം.  അൻവർ പറയുന്നത് പോലെയുള്ള കാര്യങ്ങൾ ചെയ്യുന്ന ആളല്ല പി ശശി. തങ്ങള്‍ ഒപ്പം പ്രവര്‍ത്തിച്ച സഖാക്കളാണെന്നും ദീര്‍ഘകാലത്തെ അനുഭവമുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു. 

ശശിയും ഞങ്ങളും സംഘടനാപരമായും രാഷ്ട്രീയമായും ഒപ്പം പ്രവര്‍ത്തിച്ചുവന്ന സഖാക്കളാണ്. എത്രയോ പതിറ്റാണ്ടുകളുടെ അനുഭവം ഞങ്ങള്‍ക്കുണ്ട്. ഈ പറഞ്ഞ കാര്യങ്ങളിലൊന്നും ശശിക്ക് ബന്ധമുണ്ടെന്ന് പറയാന്‍ സാധിക്കില്ല. ആവശ്യമായ പരിശോധന നടത്തുമെന്ന്‌ എം.വി.ഗോവിന്ദന്‍ പറഞ്ഞു. 

Advertisment