New Update
/sathyam/media/media_files/lRm4XoBmtk6leHNo1GPP.jpg)
തിരുവനന്തപുരം: എന്ത് ചര്‍ച്ച നടത്തിയാലും ഇല്ലെങ്കിലും ജയിക്കുന്നതും തോല്‍ക്കുന്നതും ആരൊക്കെയാണെന്ന് ജനം തീരുമാനിച്ചിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. അത് വസ്തുനിഷ്ഠമായ യാഥാര്‍ത്ഥ്യമാണെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ അടുത്ത ദിവസം വരാനിരിക്കുന്ന എക്‌സിറ്റ് പോളിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Advertisment
സിപിഎമ്മിന് പൂജ്യം എന്നാകും നിങ്ങളുടെ എക്‌സിറ്റ് പോള്‍. അതിലൊന്നും എനിക്ക് യാതൊരു ഉത്കണ്ഠയുമില്ല. യുഡിഎഫിന് ഇരുപത് സീറ്റ് ലഭിക്കുമെന്ന് പറഞ്ഞാലും ഒരു പ്രശ്‌നവുമില്ല. കേരളത്തിലെ മാധ്യമ ശൃംഖലയും അതുമായി ബന്ധപ്പെട്ട് എക്‌സിറ്റ്‌പോളും അങ്ങനെ ആയിപ്പോയെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഭൂരിപക്ഷം സീറ്റും ലഭിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.