Advertisment

16 എംപിമാരും 135 എംഎല്‍എമാരും സ്ത്രീകള്‍ക്ക് എതിരായ കുറ്റകൃത്യങ്ങളില്‍ പ്രതികളാണ്. അവരാരും എംപി സ്ഥാനവും എംഎല്‍എ സ്ഥാനമോ രാജി വെച്ചിട്ടില്ല.;കേരളത്തില്‍ രണ്ട് എംഎല്‍എമാര്‍ക്ക് എതിരെ കേസുണ്ട്; അവരാരും രാജി വെച്ചിട്ടില്ല; എംഎല്‍എ നിരപരാധിയാണെന്ന് കണ്ടാല്‍ തിരിച്ചെടുക്കാന്‍ അവസരമില്ല; മുകേഷിനെ പിന്തുണച്ച്‌ എം വി ഗോവിന്ദന്‍

മുകേഷിനെ സിനിമാ നയരൂപീകരണ സമിതിയില്‍ നിന്ന് ഒഴിവാക്കുമെന്നും എംവി ഗോവിന്ദന്‍

New Update
govindan Untitledra

തിരുവനന്തപുരം:  മുകേഷിന്റെ രാജിയില്‍ വലിയ പ്രചരണമാണ് നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

Advertisment

പാര്‍ട്ടി ഇതേ പറ്റി വിശദമായി പഠിച്ചു. 16 എംപിമാരും 135 എംഎല്‍എമാരും സ്ത്രീകള്‍ക്ക് എതിരായ കുറ്റകൃത്യങ്ങളില്‍ പ്രതികളാണ്. അവരാരും എംപി സ്ഥാനവും എംഎല്‍എ സ്ഥാനമോ രാജി വെച്ചിട്ടില്ല. 

കേരളത്തില്‍ രണ്ട് എംഎല്‍എമാര്‍ക്ക് എതിരെ കേസുണ്ട്. ഉമ്മന്‍ ചാണ്ടി മുതലുള്ള ആളുകളുടെ പേരില്‍ കേസുണ്ട. അവരാരും രാജി വെച്ചിട്ടില്ല. മന്ത്രിമാര്‍ രാജി വെച്ചിട്ടുണ്ട്. അന്വേഷണത്തില്‍ ഇടപെടുന്നത് ഒഴിവാക്കാനാണ് മന്ത്രിമാര്‍ രാജി വെക്കുന്നത്. എംഎല്‍എ നിരപരാധിയാണെന്ന് കണ്ടാല്‍ തിരിച്ചെടുക്കാന്‍ അവസരമില്ല. 

സാമാന്യ നീതിയുടെ ലംഘനമാണിത്. കേസ് അന്വേഷണത്തില്‍ എംഎല്‍എ ആയതുകൊണ്ട് ഒരു പരിഗണനയും നല്‍കേണ്ടതില്ല എന്നാണ് പാര്‍ട്ടിയുടെ നയമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

ധാര്‍മികത നിയമസംഹിത അല്ല.തിരഞ്ഞെടുപ്പ് നിയമമാണുള്ളത്. ധാര്‍മികതയുടെ പേരില്‍ രാജിവച്ചശേഷം കുറ്റവിമുക്തനായാല്‍ ധാര്‍മികതയുടെ പേരില്‍ തിരിച്ചു വരാന്‍ ആകില്ല. എന്നാല്‍ മുകേഷിനെ സിനിമാ നയരൂപീകരണ സമിതിയില്‍ നിന്ന് ഒഴിവാക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

 

Advertisment