Advertisment

പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണം ഗൗരവത്തോടെ എടുക്കുന്നു, ഉയര്‍ന്നു വന്ന എല്ലാ പ്രശ്‌നങ്ങളും ഗൗരവമായി പാര്‍ട്ടിയും സര്‍ക്കാരും പരിശോധിക്കും; ആവശ്യമായ നടപടി എടുക്കുമെന്ന് എം വി ഗോവിന്ദന്‍

സുജിത്ത് ദാസിനെതിരെ നടപടി എടുക്കുകയാണെങ്കില്‍ അജിത്ത് കുമാറിനെതിരെയും നടപടി വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

New Update
govindan Untitledra

തിരുവനന്തപുരം:  പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണം ഗൗരവത്തോടെ എടുക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഉയര്‍ന്നു വന്ന എല്ലാ പ്രശ്‌നങ്ങളും ഗൗരവമായി പാര്‍ട്ടിയും സര്‍ക്കാരും പരിശോധിക്കും.ആവശ്യമായ നടപടി എടുക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Advertisment

പി വി അന്‍വര്‍ എംഎല്‍എയുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തായതിന് പിന്നാലെ എസ്പി സുജിത്ത് ദാസ് അവധിയില്‍ പ്രവേശിച്ചിരുന്നു. ഇന്ന് അവധി തീരും.

നിലവിലെ പശ്ചാത്തലത്തില്‍ അവധി ദീര്‍ഘിപ്പിക്കാനുള്ള സാധ്യതയുണ്ട്. എഡിജിപി എംആര്‍ അജിത്ത് കുമാറിനെതിരെ രണ്ട് കോടിയുടെ അഴിമതിയും സുജിത്ത് ദാസ് ഐപിഎസിനെതിരെ പൊലീസ് ക്യാമ്പ് ഓഫീസിലെ മരം മുറിച്ചുകടത്തിയെന്ന ആരോപണവുമാണ് പിവി അന്‍വര്‍ എംഎല്‍എ ആദ്യം ഉന്നയിച്ചത്.

തുടര്‍ന്ന് ഞായറാഴ്ച എംആര്‍ അജിത്ത് കുമാറിനെതിരെയുള്ള ആരോപണങ്ങള്‍ അന്‍വര്‍ കടുപ്പിച്ചതോടെ പ്രതിരോധത്തിലായിരിക്കുകയാണ് കേരള പൊലീസ്.

സുജിത്ത് ദാസിനെതിരെ നടപടി എടുക്കുകയാണെങ്കില്‍ അജിത്ത് കുമാറിനെതിരെയും നടപടി വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Advertisment